Image

വെണ്‍മണി സംഗമം ഒക്‌ടോബര്‍ എട്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
വെണ്‍മണി സംഗമം ഒക്‌ടോബര്‍ എട്ടിന്‌
ന്യൂയോര്‍ക്ക്‌: വര്‍ഷം തോറും വിജയകരമായി നടത്തിവരാറുള്ള വെണ്‍മണി അസോസിയേഷന്റെ അഞ്ചാമത്‌ വാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ എട്ടാം തീയതി ശനിയാഴ്‌ച യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ 29-ല്‍ വെച്ച്‌ നടത്തപ്പെടുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കലാപരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കൂടാതെ വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. ഈ കുടുംബ സംഗമത്തിലേക്ക്‌ എല്ലാ വെണ്‍മണി നിവാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. നൈനാന്‍ ടി. ഈശോ (914 645 0101), സാം കുര്യന്‍ (914 262 8997), സോമന്‍ ദാനിയേല്‍ (516 248 6990). അഡ്രസ്‌: 49 Croydon Rd, Yonkers, NY.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക