Image

ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ജോര്‍ജ്‌ തോട്ടപ്പുറം Published on 04 October, 2011
ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു
ചിക്കാഗോ: ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ചിക്കാഗോയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം സിനിമാ-സീരിയല്‍ താരങ്ങളായ രാജീവും, പ്രവീണയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. മഹാത്മാഗാന്ധിയുടെ 142-മത്‌ ജന്മദിനം അഴിമതികൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ഭാരത ജനതക്കു മുമ്പില്‍ ഒരു ശുദ്ധീകരണത്തിനുള്ള തുടക്കമായി മാറേണ്ട സമയം അതിക്രമിച്ചതായി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി പ്രസ്‌താവിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം എം.സി ആയിരുന്നു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌ ബിജു സക്കറിയ, കേരള അസോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി ചെമ്മാച്ചേല്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവക ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ, ക്‌നാനായ വോയ്‌സ്‌ ഡോട്ട്‌ കോം മാനേജിംഗ്‌ ഡയറക്‌ടര്‍ അഡ്വ. സാജു കണ്ണമ്പള്ളി, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ വൈസ്‌ ചെയര്‍മാന്‍ ജീനോ കോതാലടിയില്‍, സാബു നടുവീട്ടില്‍, ടിറ്റോ കണ്ടാരപ്പള്ളില്‍, ജയന്‍ മുളങ്ങാട്‌, ജോയി ചെമ്മാച്ചേല്‍, ക്‌നാനായ വിമന്‍സ്‌ ഫോറം ദേശീയ പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ട്രഷറര്‍ ജോയി നെടിയകാലായില്‍ സ്വാഗതവും, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം സണ്ണി ഇണ്ടിക്കുഴി കൃതജ്ഞതയും പറഞ്ഞു. ഡെന്നി ഊരാളില്‍ (ഫ്‌ളോറിഡ), ബാബു പടവത്തില്‍ (ഡാളസ്‌), പീറ്റര്‍ ചാഴികാട്ട്‌ (ഹൂസ്റ്റണ്‍), ജസ്റ്റിന്‍ ചാമക്കാല (ന്യൂയോര്‍ക്ക്‌), തമ്പി ചാഴികാട്ട്‌ (ഡിട്രോയ്‌റ്റ്‌) എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഫൗണ്ടേഷന്റെ ഗാന്ധിജയന്തി ദിനാചരണത്തിന്‌ നേതൃത്വം നല്‍കി.
ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക