Image

പള്ളി തര്‍ക്കം: മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു

Published on 03 October, 2011
പള്ളി തര്‍ക്കം: മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: കോലഞ്ചേരി പള്ളി ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു. ഇതനുസരിച്ചുള്ള പ്രാഥമിക ചര്‍ച്ച യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളില്‍പ്പെട്ടവരുമായി ഇന്നലെ ചര്‍ച്ച നടത്തി. ആദ്യ ഘട്ട ചര്‍ച്ചയില്‍ ആദ്യം ഇരു കൂട്ടരുമായും ഒന്നിച്ചും പിന്നീടു പ്രത്യേകമായും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി. ഇനി വീണ്ടും ഈമാസം ആറിനു കോട്ടയത്തും 11നു തിരുവനന്തപുരത്തും വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണു പിരിഞ്ഞത്‌.

തുടര്‍ന്നു മണിക്കൂറോളം നീണ്ട ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനുവേണ്ടി തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. റോബിന്‍ മര്‍ക്കോസ്‌ തുടങ്ങിയവരും യാക്കോബായ വിഭാഗത്തിനുവേണ്ടി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, തമ്പു ജോര്‍ജ്‌, ജീമോന്‍ തെക്കേത്തലയ്‌ക്കല്‍, കെ.ജെ. വര്‍ക്കി, സ്ലീബാ ഐക്കരക്കുന്നത്ത്‌ തുടങ്ങിയവരുമാണു ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

എന്നാല്‍ നിയമം വ്യാഖ്യാനിച്ചു വാദിക്കുന്നതിനു പകരം ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്താനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നു മന്ത്രിമാര്‍ അറിയിച്ചു. ഇത്തരമൊരു ചര്‍ച്ച തന്നെ സൗഹാര്‍ദത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക