Image

രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്ക്‌ ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്‌

Published on 17 July, 2013
രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്ക്‌ ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്‌
മുംബൈ: രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്ക്‌ ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈ നഗരത്തില്‍ മാത്രം 61 ശതമാനം ആയി ഗര്‍ഭഛിദ്ര നിരക്ക്‌ ഉയര്‍ന്നു.

2012-13വര്‍ഷത്തെ കണക്കനുസരിച്ച്‌ മുംബൈ നഗരത്തില്‍ മാത്രം 27,256 അബോര്‍ഷനുകള്‍ ആണ്‌ നടന്നത്‌. എന്നാല്‍, 201011 വര്‍ഷത്തില്‍ ഇത്‌ 16,977 ആയിരുന്നു. സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അബോര്‍ഷന്റെ കണക്കുകള്‍ ആണ്‌ ഇത്‌.

എന്നാല്‍, ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ട്‌ അല്ല ഈ അബോര്‍ഷനുകളെന്ന്‌ പൊതുജനാരോഗ്യവകുപ്പ്‌ മന്ത്രി സുരേഷ്‌ ഷെട്ടി പ്രതികരിച്ചു. ഔദ്യോഗിക ഭാഷ്യം ഇതാണെങ്കിലും അനധികൃതമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി അത്‌ പെണ്‍കുട്ടിയാണെന്ന്‌ അറിയുന്നപക്ഷം 20 ആഴ്‌ചക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത്‌ ഏറിവരികയാണെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഗര്‍ഭഛിദ്ര നിരക്ക്‌ ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക