Image

മസ്‌കറ്റില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

സേവ്യര്‍ കാവാലം Published on 03 October, 2011
മസ്‌കറ്റില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
മസ്‌കറ്റ്‌: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ മസ്‌കറ്റി സി.ബി.ഡി ഏരിയയില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജന്തി അനുസ്‌മരണം നടത്തി. ഒമാനിലെ കോണ്‍ഗ്രസ്‌ സംഘടനകളിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നതിനുശേഷം ആദ്യമായി നടന്ന ചടങ്ങ്‌ ഒമാനിലെ കോണ്‍ഗ്രസിലെ ഐക്യം വിളിച്ചോതി.

സിദ്ധിഖ്‌ ഹസന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ സഞ്‌ജീവ്‌ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജെ. രത്‌നകുമാര്‍, എന്‍.ഒ. ഉമ്മന്‍, അഡ്വ. ഷമീര്‍, ശങ്കര്‍പിള്ള കുമ്പളത്ത്‌, വര്‍ഗീസ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
മസ്‌കറ്റില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക