Image

ബിസ്‌റ്റോളില്‍ യാക്കോബായ കുടുംബ സംഗമത്തിന്‌ വര്‍ണാഭമായ തുടക്കം

ജോസ്‌ മാത്യു Published on 03 October, 2011
ബിസ്‌റ്റോളില്‍ യാക്കോബായ കുടുംബ സംഗമത്തിന്‌ വര്‍ണാഭമായ തുടക്കം
ബ്രിസ്‌റ്റോള്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റീജന്റെ മൂന്നാമത്‌ ഫാമിലി കോണ്‍ഫറന്‍സ്‌ ബ്രിസ്‌റ്റോള്‍ സെന്റ്‌ ബേസില്‍ സെന്ററില്‍ രാവിലെ പത്തിന്‌ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. യുകെ മേഖലയുടെ നാനാഭാഗത്തുനിന്നും കുടുംബങ്ങള്‍ ബ്രിസ്‌റ്റോളിലെ ഗ്രീന്‍ വേയില്‍ എത്തിയിരുന്നു. യാക്കോബായ സഭാ ചരിത്രത്തില്‍ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വച്ച കുടുംബ സംഗമം യുകെ റീജന്റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിയും നിരണം ഭദ്രാസനാധിപനും യുഎഇയിലെ പള്ളികളുടെ പാത്രിയര്‍ക്കല്‍ വികാരിയുമായ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്‌തു.

യുെകെ മേഖലയുടെ ഇപ്പോഴത്തെ പാത്രിയര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനാ ധിപനുമായ മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയമായ `ഞാന്‍ നിങ്ങള്‍ക്ക്‌ പുതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും എന്ന വേദ വചനം ആസ്‌പദമാക്കി പ്രഭാഷണം നടത്തി. ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനാധിപനായ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പൊലീത്ത ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. വൈകിട്ട്‌ ആറിന്‌ നടന്ന കലാപരിപാടികള്‍ സംഗമത്തിന്‌ മാറ്റു കൂട്ടി.
ബിസ്‌റ്റോളില്‍ യാക്കോബായ കുടുംബ സംഗമത്തിന്‌ വര്‍ണാഭമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക