Image

വിവാഹം ഉടനെന്ന്‌ നടി ഭാവന

Published on 15 July, 2013
വിവാഹം ഉടനെന്ന്‌ നടി ഭാവന
തന്റെ വിവാഹം ഉടന്‍ നടക്കുമെന്ന്‌ നടി ഭാവന വെളിപ്പെടുത്തി. എന്നാല്‍ പ്രണയ വിവാഹമാണോ, വീട്ടുകാര്‍ തീരുമാനിപ്പിച്ചു ഉറപ്പിച്ച വിവാഹമാണോ എന്നത്‌ സംബന്ധിച്ച്‌ വ്യക്തത നല്‍കാന്‍ ഭാവന തയ്യാറായില്ല. ഇതു രണ്ടിലും ഏതുമാകാന്‍ സാദ്ധ്യതയുണ്ടെന്നും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ നടക്കുമെന്നും ഭാവന വെളിപ്പെടുത്തി.

നേരത്തെ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സ്‌ താരവും നടനുമായ രാജീവ്‌ പിള്ളയുമായി ചേര്‍ത്ത്‌ നടി ഭാവനയുടെ പേരു നേരത്തെ പലതവണ ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നു.

ക്രിക്കറ്റ്‌ മത്സരത്തിനിടെ തനിക്ക്‌ പരിക്ക്‌ പറ്റിയപ്പോള്‍ ടീമിന്റെ അംബാസഡറെന്ന നിലയില്‍ തന്നെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഭാവന ഓടിയെത്തിയതാണ്‌ പ്രണയകഥ മെനയാന്‍ വഴിമരുന്നിട്ടത്‌. എന്നാല്‍ തന്നെ ആശ്വസിപ്പിക്കാന്‍ വന്നത്‌ ഭാവന മാത്രമല്ല, എന്നാല്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ടീമിലെ എല്ലാവരും ഉണ്ടായിരുന്നു എന്നു പറഞ്ഞാണ്‌ രാജീവ്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക