Image

മഞ്‌ജുവാര്യര്‍ അമിതാബ്‌ ബച്ചനോടൊപ്പം പരസ്യ ചിത്രത്തില്‍

Published on 15 July, 2013
മഞ്‌ജുവാര്യര്‍ അമിതാബ്‌ ബച്ചനോടൊപ്പം പരസ്യ ചിത്രത്തില്‍
മുംബൈ: പ്രശസ്‌ത നടി മഞ്‌ജു വാര്യര്‍ പരസ്യ ചിത്രത്തിലൂടെ വീണ്ടും അഭ്രപാളികള്‍ക്ക്‌ മുന്നിലെത്തുന്നു. പ്രശസ്‌ത നടന്‍ അമിതാഭ്‌ ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ്‌ ശ്രദ്ധേയമായ തിരിച്ചുവരവ്‌. സ്വീകരണ മുറിയില്‍ ബച്ചനൊപ്പം ടിവി ആസ്വദിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ്‌ മഞ്‌ജുവിന്റേത്‌.

ഇന്ത്യന്‍ സിനിമയുടെ സ്വകാര്യ അഭിമാനമായ അമിതാഭ്‌ ബച്ചനൊപ്പം വീണ്ടും അഭിനയം തുടങ്ങാനായത്‌ ഭാഗ്യമാണെന്നും മഞ്‌ജു പറഞ്ഞു. ബച്ചനെ ആദ്യമായാണ്‌ നേരില്‍ കാണുന്നതെന്നും കരുതലോടെയുള്ള അദ്ദേഹത്തിന്റെ സാമീപ്യം ആത്‌മവിശ്വാസമേകിയെന്നും കൂട്ടിച്ചേര്‍ത്തു.

ഗൊരേഗാവ്‌ ഫിലിം സിറ്റിയില്‍ പ്രഭു, നാഗാര്‍ജുന, പുനിത്‌ രാജ്‌കുമാര്‍ എന്നിവര്‍ക്കൊപ്പവും ഇതരഭാഷകളിലുള്ള ഇതേ പരസ്യങ്ങളില്‍ മഞ്‌ജു അഭിനയിക്കുന്നുണ്ട്‌. പ്രമുഖ പരസ്യചിത്രങ്ങളുടെ സംവിധായകനായ പാലക്കാട്‌ സ്വദേശി വി.എ. ശ്രീകുമാറാണ്‌ മഞ്‌ജുവും ബച്ചനുമുള്‍പ്പെടുന്ന പരസ്യം അണിയിച്ചൊരുക്കുന്നത്‌. മഞ്‌ജുവിന്റെ മാതാപിതാക്കളും മഞ്‌ജുവിനോടൊപ്പമുണ്ടായിരുന്നു.
മഞ്‌ജുവാര്യര്‍ അമിതാബ്‌ ബച്ചനോടൊപ്പം പരസ്യ ചിത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക