Image

ഇടുക്കിയില്‍ വീണ്ടും തീവ്രത കുറഞ്ഞ ഭൂചലനം

Published on 03 October, 2011
ഇടുക്കിയില്‍ വീണ്ടും തീവ്രത കുറഞ്ഞ ഭൂചലനം
കുമളി: ഇടുക്കിയില്‍ വീണ്ടും റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. ഇന്ന്‌ വെണ്‍മണി എന്ന മേഖലയിലാണ്‌ ഉണ്ടായത്‌. ഇടുക്കി ഡാം പരിസരത്തുനിന്ന്‌ 18 കിലോമീറ്റര്‍ അകലെ യാണ്‌ വെണ്‍മണി. മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകള്‍ ആശങ്കയുണര്‍ത്തുന്നതിനിടെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഇത്തവണത്തേത്‌ ഉള്‍പ്പെടെ എട്ട്‌ ഭൂചലനങ്ങളാണ്‌ ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്‌. ഇതില്‍ ആറ്‌ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം ഉപ്പുതറ കണ്ണംപടി മേഖലയിലെ വെഞ്ഞൂര്‍മേട്‌ ആണ്‌. ജില്ലയിലെ മൂന്ന്‌ പ്രധാന അണക്കെട്ടുകളുടെ മധ്യഭാഗപ്രദേശമാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക