Image

വോട്ടിനുകോഴ: അമര്‍സിംഗ്‌ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Published on 03 October, 2011
വോട്ടിനുകോഴ: അമര്‍സിംഗ്‌ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: വോട്ടിന്‌ കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍സിങ്‌ ഡല്‍ഹി ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അമര്‍സിങ്‌ ഇപ്പോള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്‌.

2008-ല്‍ നടന്ന വോട്ടിന്‌ കോഴക്കേസില്‍ സെപ്‌റ്റംബര്‍ ആറിനാണ്‌ അമര്‍സിങ്‌ അറസ്റ്റിലായത്‌. തീഹാര്‍ ജയിലില്‍ കഴിയവെ സെപ്‌റ്റംബര്‍ 12ന്‌ വൈകിട്ടോടെയാണ്‌ സിങ്ങിനെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. ബുധനാഴ്‌ച തീസ്‌ഹസാരി കോടതി അമര്‍ സിങിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.അമര്‍സിങ്ങിന്റെ ഇടക്കാല ജാമ്യാപേക്ഷയും തീസ്‌ഹസാരി കോടതി തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക