Image

ഭക്ഷ്യവിതരണം ദാരിദ്രരേഖയെ അടിസ്ഥാനപ്പെടുത്തിയല്ല: ആലുവാലിയ

Published on 03 October, 2011
ഭക്ഷ്യവിതരണം ദാരിദ്രരേഖയെ അടിസ്ഥാനപ്പെടുത്തിയല്ല: ആലുവാലിയ
ന്യൂഡല്‍ഹി: സബ്‌സിഡി വ്യവസ്ഥയില്‍ നടപ്പിലാക്കുന്ന ഭക്ഷ്യവിതരണം ദാരിദ്രരേഖയെ അടിസ്ഥാനപ്പെടുത്തിയാവില്ലെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് ആലുവാലിയ വ്യക്തമാക്കി. വിവിധ സാമ്പത്തിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഇനി ആനുകൂല്യങ്ങള്‍ നിശ്ചയിക്കുക. സാമൂഹിക ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ നടപ്പിലാക്കും.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ 2011-ലെ ജാതി സെന്‍സസ് പൂര്‍ത്തിയായാല്‍ പുനര്‍നിര്‍ണയിക്കും. ബിപിഎല്‍ കുടുംബങ്ങളെ നിശ്ചയിക്കുന്നത് സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും- അദ്ദേഹം പറഞ്ഞു. ഗ്രാമവികസനമന്ത്രി ജയറാം രമേശുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആലുവാലിയ ഇക്കാര്യമറിയിച്ചത്.

നഗരങ്ങളില്‍ ദിവസം ശരാശരി 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപ വരെയും ചെലവിടുന്നവരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കാന്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ദേശിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കും- അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക