Image

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്‌

Published on 03 October, 2011
വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്‌
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ബ്രൂസ്.എ.ബ്യൂട്ട്‌ലര്‍, ലക്‌സംബര്‍ഗില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ജൂള്‍സ്.എ.ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാള്‍ഫ്.എം. സ്റ്റെയിന്‍മാന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

പ്രതിരോധശേഷിയുള്ള കൃത്രിമ പ്രോട്ടീനുകളെ വികസിപ്പിച്ചെടുത്തത് അടക്കമുള്ള കണ്ടുപിടുത്തത്തിനാണ് മൂന്നുപേരും നൊബേല്‍ പുരസ്‌കാരം നേടിയത്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.

15 ലക്ഷം യു. എസ് ഡോളറാണ് സമ്മാന തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക