Image

2ജി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Published on 03 October, 2011
2ജി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന അസിഫ് ബാവ്‌ല, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവരുടെ ജാമ്യഹര്‍ജി ഒക്ടോബര്‍ 17 ലേക്കും സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബാല്‍വ, എ.രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ.ചണ്ഡോലിയ എന്നിവരുടെ ജാമ്യഹര്‍ജി ഒക്ടോബര്‍ 18 ലേക്കുമാണ് കോടതി മാറ്റിവെച്ചത്.

സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജ് ഒ.പി.സെയ്‌നി മുമ്പാകെയാണ് ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഡി.എം.കെ.നേതാവും എം.പിയുമായ കനിമൊഴി, കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാര്‍ എന്നിവരുടേത് അടക്കം ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള ഏഴ് പേര്‍ക്കും ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ. കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക