Image

അനധികൃത ഖനനം: കര്‍ണാടകയില്‍ വ്യാപക റെയ്ഡ്‌

Published on 03 October, 2011
അനധികൃത ഖനനം: കര്‍ണാടകയില്‍ വ്യാപക റെയ്ഡ്‌
ബാംഗ്ലൂര്‍ : അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സി.ബി.ഐ. കര്‍ണാടകയില്‍ വ്യാപകമായ റെയ്ഡ് നടത്തി. രണ്ട് എം.എല്‍.എ.മാരുടെ വീടുകളിലും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പരിശോധന നടത്തി. ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന മുന്‍മന്ത്രി ജി. ജനാര്‍ദ്ദന്‍ റെഡ്ഡി, കോണ്‍ഗ്രസ് എം.എല്‍.എ. ബി. നാഗേന്ദ്ര എന്നിവരുടെ വീടുകളിലാണ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ ഭാര്യ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയിലും റെയ്ഡ് നടന്നു. ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള എ.എം.സി. കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ സജ്ജന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീലിലും ഇരുപത്തിയഞ്ചോളം വരുന്ന സി.ബി.ഐ. സംഘം റെയ്ഡ് നടത്തി.

കര്‍ണാടകയിലെ ബെല്ലാരിയിലെയും ആന്ധ്രയിലെ അനന്ത്പുരിലെയും ഖനന പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് സി.ബി.ഐ. റെയ്ഡ് നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക