Image

ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍

സാജു കണ്ണമ്പള്ളി Published on 10 July, 2013
ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍
ഷിക്കാഗോ: പരി. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളും ഔദ്യോഗികപ്രബോധനങ്ങളും സംബന്ധിച്ച് ആധികാരികമായ അറിവു നേടുന്നതിന് ഉപകരിക്കുന്ന ഒരു സെമിനാര്‍ ഷിക്കാഗോ സേക്രഡ് ഹാര്ട്ട് ഇടവകയില്‍ നടന്നു. പ്രഖ്യാത ദൈവശാസ്ത്രജ്ഞനും തലശ്ശേരി അതിരുപതാംഗവുമായ ഫാ. ജോസഫ് പാംബ്ലാനി സെമിനാര്‍ നയിച്ചു. ഷിക്കാഗോയിലെ രണ്ടു ക്‌നാനായ ദേവാലയങ്ങളിലെയും ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സെമിനാര്‍. വി. ബലിയെത്തുടര്ന്ന് വൈകുന്നേരം വരെ നീണ്ട സെമിനാറില്‍ ബഹുമുഖങ്ങളായ സംശയങ്ങള്ക്ക്യ ആധികാരികതയും യുക്തിയും നിറഞ്ഞ നിവാരണം നല്കാന്‍ അതിരുപതാംഗവുമായ ഫാ. ജോസഫ് പാംബ്ലാനിയ്ക്ക് കഴിഞ്ഞു.

വിശ്വാസപാരമ്പര്യങ്ങള്‍ മുറുകെ പ്പിടിക്കാന്‍ ക്‌നാനായസമൂഹം നല്കുാന്ന തീക്ഷ്ണതയെ അച്ചന്‍ ശ്ലാഖിച്ചു.ഇരുപള്ളികളിലും നടന്നുവരുന്ന തിയോളജി ക്ലാസ്സില്‍ ഫാ. ജോസഫ് പാംബ്ലാനി തയ്യാറാക്കിയ പുസ്തകങ്ങള്‍ ആണ് ഉപയോഗിച്ച് വരുന്നത്. അതുകൊണ്ടുതന്നെ ഇരു പള്ളികളിലും തിയോളജി ക്ലാസ്സില്‍ പങ്കെടുത്തവര്ക്ക് സവിശേഷമായ താത്പര്യം വ്യക്തമായിരുന്നു. പങ്കെടുത്ത എല്ലാവര്ക്കും ഉച്ചഭക്ഷണം തയാറാക്കാനും ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കാറനും കൈക്കാര്‌നമാരായ തോമസ് നെടുവാമ്പുഴ, സഖറിയ ചേലയ്ക്കല്‍, ജോയ് കുടശേരില്‍, ജോര്ജ്ജ് ചക്കാലത്തോട്ടിയില്‍ എന്നിവര്‍ വികാരി ഫാ. സജി പിണര്കരയിലിനൊപ്പം ഉടനീളം ഉണ്ടായിരുന്നു.
ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍ ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍ ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍ ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍
Join WhatsApp News
andrews 2013-07-10 20:16:56
ചാണക തറയിൽ ഉരുണ്ടു ഉറങ്ങി
ചാണക പുഴു പോൽ
ഉണങ്ങി മരിച്ചു
വിദ്യാധരൻ 2013-07-11 09:02:08
പാറ്റയേം പുഴുക്കളേം ഉറുമ്പിനേം ഒക്കയും പോറ്റി പുലർത്തുന്നത് ദൈവം താൻ അല്ലയോ? ഈ ദൈവത്തിന ചില നേരത്തെ രീതികൾ എന്താനെന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ദൈവത്തെ കൊന്നു കുടലും പണ്ടവും തിരിച്ചു ദൈവ ശാസ്ത്രം കുരിക്കുന്നോർ മനുഷ്യന്റെ മടിശീല കാലിയാക്കി സുഖിക്കുന്നു അതൊന്നും അറിയാത്ത മണ്ടന്മാർ മതമെന്ന വെതാലത്തിൻ ഇരയായി തീരുന്നു കഷ്ടമേ കഷ്ടമേ അല്ലാതെ എന്തോന്ന് ചൊല്ലുവാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക