Image

നികേഷ് കുമാറും വിചാരണ നേരിടുമ്പോള്‍

Published on 10 July, 2013
നികേഷ് കുമാറും വിചാരണ നേരിടുമ്പോള്‍
സോളാര്‍ വിവാദത്തിലെ ഒരു വേറിട്ട കാഴ്ചയായിരുന്നു നികേഷ് കുമാറിന്റെ തുറന്ന കത്ത്. സോളാര്‍ വിവാദ നായിക സരിതാ നായര്‍ നടത്തിയ നിരവധി ഫോണ്‍ കോളുകളില്‍ ചിലത് നിഷേക് കുമാറിനും ചെന്നിരുന്നു എന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലാണ് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ നികേഷ്കുമാറിനെ വെട്ടിലാക്കിയത്. എന്നാല്‍ ആരോപണത്തില്‍ പതറി നില്‍ക്കാന്‍ നികേഷ് തയാറായില്ല. മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിക്കൊണ്ടും ചാനലിലൂടെ അത് പ്രസിദ്ധപ്പെടുത്തിയും നികേഷ് തന്റെ സത്യസന്ധത തെളിയിക്കാന്‍ ശ്രമിച്ചു. പക്ഷെ തുറന്ന കത്തിനും അപ്പുറത്ത് മറ്റുചില മാനങ്ങള്‍ കൂടിയില്ലേ ഈ പ്രശ്‌നത്തിന്. 

തിരുവഞ്ചൂര്‍ - ശാലുമേനോന്‍ വിവാദം കത്തി നിന്ന സമയത്ത്, മാധ്യമങ്ങള്‍ മുഖ്യനെയും മറ്റു മന്ത്രിമാരെയും സരിതാ നായരുടെ ഫോണ്‍ ലിസ്റ്റുമായി വേട്ടയാടിയ സമയത്ത്, തിരുവഞ്ചൂരാണ് തന്നെ മാത്രമല്ല ഒരു മാധ്യമ പ്രമുഖനെയും സരിത വിളിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയത്. ഇത് നികേഷിനെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു. കാരണം തിരുവഞ്ചൂരിന്റെ ഫോണിലേക്കും സരിതാ നായര്‍ വിളിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നത് നികേഷ് നയിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു. പിന്നീട് തിരുവഞ്ചൂര്‍ മലപ്പുറത്ത് വെച്ച് തുറന്നു പറഞ്ഞു റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലവന്‍ നികേഷുമായി സരിതാ നായര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന്. ഇതോടെ സരിതയുടെ ഫോണ്‍ കോളുകള്‍ 2ജി സ്‌പെക്ട്രം അഴിമിതയിലെ നിരാ റാഡിയാ ടേപ്പുകള്‍ പോലെ മാധ്യമ രംഗത്തെ പ്രമുഖരിലേക്കും കടന്നു പോകുകയാണോ എന്ന് പ്രേക്ഷകലോകം സംശയിച്ചു പോയിരിക്കാം. 

തിരുവഞ്ചൂരിന് സരിതയുടെ മൊബൈല്‍ നമ്പരില്‍ നിന്നും നികേഷിന് കോളോ, എസ്.എം.എസോ വിട്ടുണ്ടോ എന്ന് വ്യക്തമായി അറിയാനും കഴിയും. കാരണം സകല ഇന്റലിന്‍ജന്‍സ് വകുപ്പും അദ്ദേഹത്തിന്റെ കൈയ്യിലാണ് തത്കാലം ഇരിന്നക്കുത്. അതുകൊണ്ടാണ് ധൈര്യസമേതം തിരുവഞ്ചൂര്‍ നികേഷിനെ തിരിഞ്ഞു കൊത്തിയത്. 

ഇനി ഇതിന് നികേഷ് നടത്തിയ പ്രതികരണം എന്തായിരുന്നു എന്ന ശ്രദ്ധിക്കാം. ഇരുപത് വര്‍ഷത്തെ തന്റെ മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ എല്ലാം സത്യസന്ധമായിട്ടാണ് ചെയ്തിട്ടുള്ളതെന്നും, ഏത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശനാത്മകമായിട്ടാണ് താന്‍ കാണുതെന്നുമാണ് നികേഷ് പറഞ്ഞു തുടങ്ങുന്നത്. 

പിന്നീട് സരിതയുടെ നമ്പരില്‍ നിന്നും തനിക്കു വന്നത് ഒരു ആശംസാ എസ്.എം.എസ് ആണെും താനതിന് മറുപടി അയക്കുകയാണ് ഉണ്ടായതെന്നും നികേഷ് പറയുന്നു. 

8606161700 എന്ന നമ്പരില്‍ നിന്നും തനിക്ക് ഓണാശംസാ മെസേജ് വന്നു. പിന്നീട് ആശംസാ മെസേജുകള്‍ക്കെല്ലാം താങ്ക്‌സ് രേഖപ്പെടുത്തിക്കൊണ്ടുള്ള ബള്‍ക്ക് എസ്.എം.എസ് തിരിച്ചയച്ചപ്പോള്‍ ഈ നമ്പരിലേക്കും മെസേജ് പോയി എന്നാണ് നികേഷ് പറയുത്. 

സ്വാഭാവികമായ കാര്യം. ഒരു ചാനല്‍ മേധാവിക്ക് സരിതാ നായര്‍ സ്വാഭാവികമായും മെസേജ് അയക്കാം. തിരിച്ച് നികേഷിനും അയക്കാം. പക്ഷെ ഇവിടെ നികേഷ് പറഞ്ഞ കാര്യം ബള്‍ക്ക് മെസേജ് അയച്ചപ്പോള്‍ സരിതക്കും തന്റെ മെസേജ് പോയി എന്നാണ്. തനിക്ക് ആശംസാ മേസേജ് വന്ന നമ്പരിലേക്ക് മാത്രമായി താന്‍ മെസേജ് അയച്ചതല്ല എന്നാണ് നികേഷ് ഇവിടെ പറഞ്ഞു വെക്കുത്. ഈ വാദഗതി കേവലം സ്കൂള്‍ കുട്ടികളുടേത് പോലെ ആയിപ്പോയില്ലേ എന്നാണ് നികേഷിനോടുള്ള ചോദ്യം. 

ബള്‍ക്ക് മെസേജ് അയക്കണമെങ്കില്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ നമ്പര്‍ സേവ് ചെയ്തിരിക്കണം. അങ്ങനെയെങ്കില്‍ കോണ്‍ടാക്ട് ലിസ്റ്റിലേക്ക് മൊത്തമായി മെസേജ് ചെയ്യാം. അതല്ലെങ്കില്‍ മെസേജ് ചെയ്യാനായി പ്രത്യേക കോണ്‍ടാക്ട് ലിസ്റ്റ് സെറ്റ് ചെയ്തു വെച്ചിരിക്കണം. തന്റെ മൊബൈലില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പറിന്റെ ഉടമയായ വ്യക്തിയുടെ മൊബൈലിലേക്ക് ബള്‍ക്ക് മെസേജ് സെന്‍ഡ് ചെയ്യുന്ന വഴി ആശംസ പോകുകയില്ല. തന്റെ ഇന്‍ബോക്‌സില്‍ എത്തിയ അപരിചിതമായ നമ്പരിലേക്ക് തിരിച്ച മെസേജ് പോകണമെങ്കില്‍ ആ നമ്പര്‍ പ്രത്യേകമായി സെല്ക്ട് ചെയ്ത് എസ്.എം.എസ് അയക്കേണ്ടതുണ്ട്. ഏത് സ്കുള്‍ കുട്ടിക്കും അറിയുന്ന കാര്യമാണിത്. എന്നിട്ടും നികേഷിന് ഇതറിയില്ല എന്ന് പറയുത് തീര്‍ത്തും ബാലിശമാണ്. 

അപ്പോള്‍ മനസിലാകുന്ന ഒരുകാര്യം, നികേഷിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ സരിതയുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ സ്വന്തം മൊബൈലില്‍ നമ്പര്‍ സൂക്ഷിക്കാന്‍ മാത്രം എന്ത് ബന്ധമാണ് സരിതയുമായി നിങ്ങള്‍ക്ക് ഉണ്ടായിരുന്നത് ?. എവിടെയാണ് ആ സ്ത്രീയുമായിട്ടുള്ള പരിചയം നികേഷിന് തുടങ്ങുത് ?. അതല്ല ഇനി ഒരു മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി സരിതയുമായി നികേഷ് ബന്ധം സ്ഥാപിച്ചതാണെങ്കില്‍ എന്തുകൊണ്ട് അത് തുറന്നു പറയാന്‍ തയാറായില്ല?. യാദൃശ്ചികമായി എത്തിയ മെസേജിന് മറുപടി അയച്ചു എന്ന് മാത്രം പറഞ്ഞ് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു ?.

ഈ ചോദ്യങ്ങള്‍ ആരും നികേഷിനോട് ചോദിക്കുമെന്ന് തോന്നുന്നില്ല. കാരണം ചാനല്‍ നടത്തുന്നത് നികേഷാണ്. നികേഷിനെ ചോദ്യം ചെയ്യാന്‍ ജനങ്ങളോ, രാഷ്ട്രീയക്കാരോ ഒരു മാധ്യമം നടത്തുന്നില്ല. അതായത് മാധ്യമ പ്രവര്‍ത്തകര്‍ വിചാരണ ചെയ്യപ്പെടേണ്ട ഒരു പ്ലാറ്റ്‌ഫോം നമുക്കില്ല. ഈ പ്രിവിലേജ് മുതലെടുത്തുകൊണ്ടാണ് ഒരു തുറന്ന കത്തിലൂടെ നികേഷിന് തനിക്കെതിരെ വന്ന ആരോപണം പ്രതിരോധിക്കാന്‍ കഴിഞ്ഞത്. പക്ഷെ ഈ പ്രതിരോധം കൊണ്ട് അവസാനിക്കുന്നതല്ല നമ്മുടെ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും പോലെ മാധ്യമരംഗത്തെ പ്രമുഖനും സരിതയുമായി ബന്ധം സ്ഥാപിച്ചിരുന്നോ എന്ന ചോദ്യത്തിന്റെ വ്യാപ്തി. 

ഇനി തന്റെ തുറന്ന കത്ത് നികേഷ് അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് കൂടി നോക്കാം. 

തിരുവഞ്ചൂരിന്റെ നടപടിയില്‍ നിന്നും താന്‍ പഠിക്കേണ്ട പാഠം സര്‍ക്കാരിന് അപ്രീയമായ വാര്‍ത്ത കൊടുത്താല്‍ സ്വഭാവഹത്യ നടത്തുമെന്നാണോ എന്ന് നികേഷ് കത്തിലൂടെ ചോദിക്കുന്നു. ഇതൊരു ഭീഷിണിയാണെങ്കില്‍ അതിന് വഴങ്ങുന്ന മാധ്യമ പ്രവര്‍ത്തന ശൈലിയല്ല തന്റേതെന്നും നികേഷ് പറഞ്ഞു അവസാനിപ്പിക്കുന്നു. 

ഇവിടെ സര്‍ക്കാരിനും തിരുവഞ്ചൂരിനുമെല്ലാം തിരിച്ചൊരു ഭീഷിണിയാണ് നികേഷ് നല്‍കിയത്. അത് അദ്ദേഹം കൃത്യമായി പാലിക്കുകയും ചെയ്തു. സോളാര്‍ കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരെ ആദ്യമായി ചാനല്‍ കാമറക്ക് മുമ്പില്‍ കൊണ്ടു വന്ന്് നികേഷ് ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചു. സരിതക്കൊപ്പമാണ് മുഖ്യമന്ത്രിയെ താന്‍ കണ്ടതെ് ശ്രീധരന്‍ നായര്‍ നികേഷിന്റെ ചാനലിലൂടെ ലോകത്തോട് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയും യുഡിഎഫും എല്ലാം വെട്ടിലായി. മാധ്യമ പ്രവര്‍ത്തകരോട് കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന് പറയാതെ പറയുകയായിരുന്നു നികേഷ് എന്ന് തന്നെ മനസിലാക്കണം. അത് നികേഷിന്റെ മിടുക്ക് തന്നെ. 

എന്നാല്‍ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ ബ്രേക്കിംഗ് ന്യൂസ് ആക്കിയതുകൊണ്ട് നികേഷിനെതിരെയുള്ള ആരോപണത്തെ മറികടക്കാന്‍ കഴിയില്ല. 

എന്തുകൊണ്ട് തനിക്കെതിരെ ഒരു ആരോപണമുണ്ടായപ്പോഴേക്കും നികേഷ് അത് മോശപ്പെട്ട കാര്യമെന്ന നിലയില്‍ ചൂണ്ടികാണിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ വിവാദമായ കേസില്‍ പെട്ട ഒരു പ്രതിയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബന്ധപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടിയാല്‍ അതില്‍ ഒരു തെറ്റുമില്ല. അത് എന്തിനാണ് മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമായി വ്യഖ്യാനിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും ഇത് അപകടകരമായ ഒരു പ്രവണത തന്നെയാണ്. മാധ്യമ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തനവും ചോദ്യം ചെയ്യപ്പെടാന്‍ കഴിയില്ല എന്ന അവസ്ഥ ജനാധിപത്യത്തിന് നിരക്കുന്നതല്ല. പ്രത്യേകിച്ചും നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് കമ്പിനികളായി തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. 

മുമ്പ് തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ്‌ളാറ്റുകള്‍ അനര്‍ഹരായ ചില മാധ്യമപ്രവര്‍ത്തകര്‍ തട്ടിയെടുത്ത പ്രശ്‌നം ഉയര്‍ന്നു വപ്പോഴും നമ്മുടെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട് ഇങ്ങനെ തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യരുത് എന്ന നിലപാട്. ഇത് ശരിയായ നയമല്ല. മാധ്യമ ലോകവും മാധ്യമ പ്രവര്‍ത്തനവും കൂടി വിമര്‍ശ വിധേയ പരിധിയില്‍ നില്‍ക്കേണ്ടതുണ്ട്. 

മുഖ്യമന്ത്രിയുടെ പി.എ ജോപ്പന് തിരുവനന്തപുരത്ത് പ്രമുഖ മാധ്യമപ്രവര്‍ത്തരുമായിട്ടുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ജോപ്പന്റെ ഫ്‌ളാറ്റിലെ വിരുന്നുകാരായ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നതും യാഥാര്‍ഥ്യം തന്നെ. അങ്ങനെയുള്ളപ്പോള്‍ സോളാര്‍ വിഷയത്തില്‍ ജോപ്പനോ, സരിതയോ, ഇനി മറ്റാരെങ്കിലുമോ, മധ്യമങ്ങളെയോ അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകരെയോ ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരണം. അത് കണ്ടെത്തുകയും വേണം. അത് മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമായി ഒരിക്കലും കരുതാന്‍ പാടില്ല. 

ചാനല്‍ മാധ്യമങ്ങളുടെ ഫെയ്‌സ് എന്ന നിലയില്‍ വ്യക്തികളെ ഉയര്‍ത്തികൊണ്ടു വരുന്ന പ്രവണതയുണ്ട്. കേരളത്തില്‍ അതിന് തുടക്കം കുറിച്ചത് നികേഷ് കുമാര്‍ തന്നെയാണ്. ഒരുപാട് കാലം ഇന്ത്യാവിഷന്റെ ഫെയ്‌സ് നികേഷ്കുമാറായിരുന്നു. പിന്നീട് നികേഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫെയ്‌സ് എന്നത് നികേഷ് തന്നെയായി മാറി. അപ്പോള്‍ ഫെയ്‌സ് ഓഫ് ദി ചാനല്‍ എന്ന സ്ഥാനത്തിരിക്കുന്ന വ്യക്തി നേരിടുന്ന ആരോപണം പൊതുവില്‍ ആ ചാനല്‍ തന്നെയാണ് നേരിടുന്നത്. നവ കാലഘട്ടത്തിലെ ചാനല്‍ ലോകത്ത് ഇത് ഉള്‍ക്കൊള്ളാതിരിക്കാന്‍ കഴിയില്ല. നികേഷ്കുമാറിനെതിരെയുള്ള ആരോപണം വ്യക്തപരമായി കാണാന്‍ കഴിയില്ല. അത് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയുള്ള വിമര്‍ശനം തയൊണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ജനങ്ങളെ തെറ്റുദ്ധരിപ്പിച്ച് അതിലൂടെ തത്പരകക്ഷികള്‍ക്ക് മുതലെടുക്കാനും ഏതെങ്കിലും ചാനല്‍ ശ്രമിച്ചാല്‍ അത് തടയേണ്ടതുണ്ട്. അതിനെ വിമര്‍ശിക്കാനും തടയാനും കൂടി കഴിയുതാവണം ജനാധിപത്യ സംവിധാനം. അതുപോലെ തന്നെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന് അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കാനുളള ഇടവും നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ വിമര്‍ശിക്കപ്പെട്ടാല്‍ അവരരെ തിരിച്ചു ഭീഷിണിപ്പെടുത്തുന്നതും, മാധ്യമ സ്വാതന്ത്രത്തിനു നേരേയുള്ള കൈയ്യേറ്റമായി വ്യാഖ്യാനിച്ച് വിലപിക്കുന്നതും ശരിയായ രീതിയില്ല. അതുകൊണ്ടു തന്നെ നികേഷ്കുമാര്‍ തന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ കൂടുതല്‍ സുത്യാര്യമായ ഒരു തുറന്നകത്തുകൂടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
Join WhatsApp News
jep 2013-07-10 12:24:43

പൊതു മുതൽ ഉപയോഗിച്ച്  പൊതു ജനത്തെ പ്രതി ധാനം ചെയ്യുന്ന ചെയുന്നവര്കോ,  അതോ സ്വന്തം ഴിവ്  കൊണ്ട് ഉന്നതത്തിൽ എത്തുന്ന മാധ്യമ പ്ര വർത്തകനോ , ആർക്കാണ്ജനത്തനോട് കൂടുതൽ ഉത്തരവാദിത്തം ? യഥാർത്ഥത്തിൽ  മാധ്യമ പ്ര വർത്ത കൻ സ്വകാര്യ വ്യക്തിയാണ് .ഇവിടെ

ആടിനേ വെടക്കാക്കി പട്ടിയാക്കി കുറ്റക്കാർ രക്ഷ പെടാൻ അവസരം ഉരുക്കുകയല്ലേ ചെയുന്നത് ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക