Image

മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 09 July, 2013
മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (MARC) യുടെ പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോസ് അക്കക്കാട്ടിനേയും, സെക്രട്ടറിയായി സിബി ജോസഫിനേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കൂടാതെ, സന്തോഷ് മണലില്‍ (ട്രഷറര്‍), മാത്യു വര്‍ഗീസ് (ജോയിന്റ് ട്രഷറര്‍), ജോസഫ് ചാക്കോ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും, എക്‌സി. കമ്മിറ്റി അംഗങ്ങളായി റീത്താ മണലില്‍, ജൂബ് ഡാനിയേല്‍, എം.എ. മാത്യു, ജി.കെ. നായര്‍, ജിജോ ആന്റണി, വിന്‍സന്റ് ജോണ്‍, അനീഷ് മാത്യു, സണ്ണി പൗലോസ്, സാജന്‍ തോമസ്, ബെന്നി ജോര്‍ജ്ജ്, ചാര്‍ളി മാത്യു, എന്നിവരേയും തിരഞ്ഞെടുത്തു.

എക്‌സ് ഓഫീസേഴ്‌സായി തോമസ് അലക്‌സ്, എല്‍സി ജൂബ് എന്നിവര്‍ പ്രവര്‍ത്തിക്കും. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി മാത്യു മാണി, സിജി ജോര്‍ജ്ജ്, ജേക്കബ് ചൂരവടി, ഗോപിനാഥ കുറുപ്പ്, സ്റ്റീഫന്‍ തേവര്‍ക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.

യുവജന പ്രതിനിധികളായി സോഫിയാ മണലില്‍, ദേവിപ്രിയ കുറുപ്പ്, ലിജോ ജോസഫ് എന്നിവരേയും, വിമന്‍സ് ഫോറം പ്രതിനിധികളായി റീത്താ മണലില്‍, റെയ്ച്ചല്‍ മാത്യു എന്നിവരേയും തിരഞ്ഞെടുത്തു. ജിജി ജോര്‍ജ്ജ് ഓഡിറ്ററായി പ്രവര്‍ത്തിക്കും.

മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് സണ്ണി കല്ലൂപ്പാറ അറിയിച്ചു.
മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തുമാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു
Join WhatsApp News
sujan m kakkanatt 2013-07-10 04:17:53
aasamsakal
George Kutty 2013-07-12 20:43:22
aasamsakal


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക