ആത്മഹത്യയ്ക്ക് മുമ്പ് നടി ജിയഖാന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്
Published on 09 July, 2013
മുംബൈ: ബോളിവുഡ് നടി ജിയഖാന്‍ ആത്മഹത്യ ചെയ്യുന്ന സമയം മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2013 ജൂലൈ 8ന് ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ജിയയുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ജൂണ്‍ ആദ്യവാരമാണ് മുംബൈയിലെ ഫ്‌ളാറ്റില്‍ ജിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാമുകനായ സൂരജ് പഞ്ചോളിയുമായുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്നാണ് ജിയ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിക്കുന്നത്. ആറ് പേജുകളുള്ള തന്റെ ആത്മഹത്യക്കുറിപ്പില്‍ കാമുകന്‍ സൂരജ് തന്നെ മാനസികമായും ശാരീകമായും പീഡിപ്പിച്ചിരുന്നതായി ജിയ എഴുതിയിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ജിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ ജുഹു പൊലീസ് അറസ്റ്റ് ചെയ്തു. നടന്‍ ആദിത്യ പഞ്ചോളിയുടേയും നടി സെറീനാ വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല