Image

മലപ്പുറത്ത്‌ വാഹനാപകടം: രണ്ട്‌ യുവാക്കള്‍ മരിച്ചു

Published on 02 October, 2011
മലപ്പുറത്ത്‌ വാഹനാപകടം: രണ്ട്‌ യുവാക്കള്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. താനാളൂര്‍ തയ്യില്‍ അഹ്മദ്‌ കബീര്‍ (22), താനാളൂര്‍ ചെളിയത്ത്‌ അസ്‌ക്കറലി (22) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ താനാളൂര്‍ കുന്നത്ത്‌ നിസാര്‍ (20)നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാമ്പിയില്‍ നിന്ന്‌ താനാളൂരിലേക്ക്‌ പോകുകയായിരുന്ന കാറില്‍ ഗുജറാത്തില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പോവുകയായിരുന്ന ചരക്ക്‌ലോറി ഇടിക്കുകയായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മണിക്കാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക