Image

ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 02 October, 2011
ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
മലപ്പുറം: ഇന്നലെ ഭാരതപ്പുഴക്ക്‌ കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന്‌ സമീപം കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെടുത്തു. കാഴിക്കോട്‌ ഹോളിക്രോസ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസിലെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികളായ മലപ്പുറം വാലില്ലാപുഴ പനക്കല്‍ ജോയിയുടെ മകന്‍ ജിനില്‍ (18), കോഴിക്കോട്‌ കോടഞ്ചേരി കോലടിയില്‍ വീട്ടില്‍ ജോസിന്റെ മകന്‍ മെല്‍ബിന്‍ (18), കോടഞ്ചേരി കുറത്തിയാട്ട്‌ (മണ്ണൂര്‍ വീട്ടില്‍) ജേക്കബിന്റെ മകന്‍ അഖില്‍ (18) എന്നിവരുടെ മൃതദേഹമാണ്‌ ലഭിച്ചത്‌.

ഇന്നലെ കോഴിക്കോട്‌ നിന്ന്‌ കൊച്ചിയിലേക്ക്‌ വിനോദയാത്ര പോകും വഴി വൈകീട്ട്‌ ആറോടെ ഭാരതപ്പുഴക്ക്‌ കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന്‌ സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഏഴംഗസംഘം. കുളിക്കുന്നതിനിടെ മൂന്ന്‌ പേര്‍ ആഴത്തിലേക്ക്‌ പോകുന്നത്‌ കണ്ട്‌ സഹപാഠികള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ നടുവിലെത്തിയ മൂന്ന്‌ പേരും കയത്തിലേക്ക്‌ താണു പോകുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക