ബോളിവുഡ് നടി യുക്താമുഖി ഭര്‍ത്താവിനെതിരേ പരാതി നല്‍കി
Published on 06 July, 2013
മുംബൈ: ബോളിവുഡ് നടിയും മുന്‍ മിസ് വേള്‍ഡുമായ യുക്താ മുഖി ഭര്‍ത്താവിനെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നടിയുടെ ഭര്‍ത്താവ് പ്രിന്‍സ് തുലിക്കെതിരെയാണ് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് അംബോലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞവര്‍ഷം ജൂണില്‍ യുക്ത പോലീസിന് പീഡനത്തില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിന്നീട് നടപടികളെടുക്കേണ്ടെന്ന് താരം തന്നെ പൊലീസിനോട് പറയുകയായിരുന്നു.
2008ലാണ് ബിസിനസുകാരനായ തുലിയുമായി യുക്തയുടെ വിവാഹം കഴിഞ്ഞത്. അവര്‍ക്ക് മൂന്ന് വയസുള്ള കുട്ടിയുമുണ്ട്. യുക്ത ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ നടപടി കൈക്കൊള്ളുന്നതിനു മുമ്പ് തുലിയുടെ വാദം കേള്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല