Image

ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍കാളുകള്‍ പരിശോധിക്കണം: വിഎസ്‌

Published on 02 October, 2011
ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍കാളുകള്‍ പരിശോധിക്കണം: വിഎസ്‌
തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണപിള്ളയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പി.എമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഓഫീസിലെയും ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പിള്ള മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

ബാലകൃഷ്‌ണ പിള്ള തന്നെ വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കൈയാളായി പ്രവര്‍ത്തിക്കുന്ന പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍ വിലയ്‌ക്കെടുക്കേണ്ടതില്ലെന്നും, വിജിലന്‍സ്‌ വകുപ്പിന്റെ നിയന്ത്രണം ഇപ്പോഴും ഉമ്മന്‍ ചാണ്ടിക്കു തന്നെയാണെന്നും വിഎസ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക