Image

കര്‍ശന വ്യവസ്ഥകളുമായി വിവാദ നിയമനിര്‍മ്മാണത്തിന്‌ കേന്ദ്രവും

Published on 02 October, 2011
കര്‍ശന വ്യവസ്ഥകളുമായി വിവാദ നിയമനിര്‍മ്മാണത്തിന്‌ കേന്ദ്രവും
കൊച്ചി: ജസ്റ്റീസ്‌ കൃഷ്‌ണയ്യൈര്‍ കേരളത്തില്‍ സമര്‍പ്പിച്ച വിമന്‍സ്‌ കോഡ്‌ ബില്ലിന്‌ ചുവടുപിടിച്ച്‌ കേന്ദ്രത്തില്‍ കര്‍ശന വ്യവസ്ഥകളോടെ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥയുമായി കേന്ദ്രസര്‍ക്കാരും നിയമനിര്‍മാണത്തിന്‌ ഒരുങ്ങുന്നു.

2010ലെ രണ്ട്‌ കുട്ടി വ്യവസ്ഥ ബില്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്ലുകളുടെ പട്ടികയിലാണ്‌ ഉള്ളത്‌. ഒരു കുടുംബത്തില്‍ പരമാവധി രണ്ട്‌ കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക്‌ അഞ്ച്‌ കൊല്ലത്തില്‍ കുറയാത്ത തടവ്‌ ശിക്ഷയും 25,000 രൂപയില്‍ കുറയാത്ത പിഴയും നല്‍കണമെന്നാണ്‌ ബില്ലില്‍ പറയുന്നത്‌. കേന്ദ്ര, സംസ്ഥാന സര്‍വീസിലുള്ള രണ്ടോ അതില്‍ കുറവോ കുട്ടികള്‍ മാത്രമുള്ളവര്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കില്ലെന്ന്‌ രേഖാമൂലം ഉറപ്പ്‌ നല്‍കണം. ഇത്‌ ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും.

ഒരു കുട്ടി മാത്രമുള്ളവര്‍ക്ക്‌ ആനുകൂല്യങ്ങളുമുണ്ട്‌. ഒരു കുട്ടി മാത്രമുള്ളവര്‍ മേലില്‍ കുട്ടികളുണ്ടാവാതിരിക്കാനുള്ള ശസ്‌ത്രക്രിയ ചെയ്യുകയാണെങ്കില്‍ അവരുടെ കുട്ടിക്ക്‌ ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെ സൗജന്യമായി നല്‍കണം. പഠനശേഷം യോജിച്ച ജോലി ഉറപ്പാക്കണമെന്നും ബില്ലില്‍ ശുപാര്‍ശയുണ്ട്‌.

രാജ്യത്ത്‌ ജനസംഖ്യ ക്രമാതീതമായി ഉയര്‍ന്ന്‌ നൂറുകോടി കവിഞ്ഞ സാഹചര്യത്തിലാണ്‌ ഇത്തരമൊരു നിയമനിര്‍മാണം ആവശ്യമായി വന്നിരിക്കുന്നതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക