Image

ഊര്‍ജ്ജ കഥയുടെ മുന്നും പിന്നും: ശാലുപ്പേടിയില്‍ പലരും കുടുങ്ങും

എ.പി. Published on 04 July, 2013
ഊര്‍ജ്ജ കഥയുടെ മുന്നും പിന്നും: ശാലുപ്പേടിയില്‍ പലരും കുടുങ്ങും
സോളാര്‍ പാനല്‍ കേസില്‍ ശാലുമേനോനെ പ്രതിയാക്കിയില്ലെങ്കില്‍ കേസ് അന്വേഷണം തട്ടിപ്പാണെന്ന് പി.സി.ജോര്‍ജ് പ്രഖ്യാപിക്കുമെന്ന് ജോര്‍ജ് സാര്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച ആയപ്പോഴേക്കും ശാലുവിനെ കുടുക്കുവാനുള്ള വഴികള്‍ താനെ വന്നെത്തി.

ശാലുവിന്റെ വീട്ടില്‍ ഗൃഹപ്രവേശത്തിന് പോയില്ലെന്നും അതുവഴി മറ്റൊരു പരിപാടിക്ക് പോയിവരവെ ശാലുവിന്റെ വീട്ടുപടിക്കല്‍ നിന്ന പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചപ്പോഴാണ് താന്‍ ശാലുവിന്റെ വീട്ടിലേക്ക് കയറിയെന്നാണ് തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ ദേശാഭിമാനി റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ പറഞ്ഞത്. രണ്ട് മിനിട്ടില്‍ കൂടുതല്‍ അവിടെ നിന്നില്ലെന്നും മന്ത്രി പറഞ്ഞതിന്റെ പുറകെ ശാലുവിന്റെ അമ്മ പറഞ്ഞു രണ്ടു മിനിട്ടല്ല, മന്ത്രിക്ക് തെറ്റിയതാണ് രണ്ടു മണിക്കൂര്‍ നിന്നത്രേ.

ശാലുവിന്റെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത ആദ്യന്തരമന്ത്രി സോളാര്‍ പാനല്‍ തട്ടിപ്പ് അട്ടിമറിക്കാന്‍ ഗുഢാലോചന നടത്തിയെന്ന് ജനങ്ങള്‍ വിശ്വസിക്കുവാന്‍ ഇനി അധികം സമയം വേണ്ട.
കേന്ദ്രമന്ത്രിയും ശാലുവിന് സെന്‍സര്‍ ബോര്‍ഡ് അംഗത്വം വാങ്ങിക്കൊടുത്ത സാക്ഷാല്‍ കൊടിക്കുന്നില്‍ സുരേഷിനെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നുവെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ആരോപിച്ചിരുന്നു. ഗൃഹപ്രവേശത്തിന് ശാലുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ ശാലുവിന്റെ അമ്മ പൊന്നാടയണിച്ചാണ് സ്വീകരിച്ചാണ്. ഈ ചിത്രവും പോലീസ് മുക്കിയിരുന്നു.

ചങ്ങനാശ്ശേരിയിലുള്ള ഒരു ഫോട്ടോഗ്രാഫറായിരുന്നു ചിത്രങ്ങളെല്ലാം എടുത്തത്. കേസ് മുറുകിയതോടെ ചങ്ങനാശ്ശേരി സി.ഐ. ഫോട്ടോഗ്രാഫറില്‍ നിന്നും ചിത്രങ്ങളെല്ലാം വാങ്ങിയിരുന്നു. ആരെങ്കിലും ചിത്രങ്ങള്‍ ചോദിച്ചാല്‍ തന്നെ സമീപിച്ചാല്‍ മതിയെന്ന് പറഞ്ഞതായും ഫോട്ടോഗ്രാഫര്‍ പറഞ്ഞിട്ടുണ്ട്.
ശാലുമേനോനെ എന്തിനാണ് പേടിക്കുന്നത് എന്നാണ് കേരള ജനത് ചോദിക്കുന്നത്. ശാലു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കേന്ദ്രമന്ത്രിസഭവരെ പ്രതിസന്ധിയിലാകും എന്നും കരുതേണ്ടിവരും. പ്രാഥമിക ചോദ്യം ചെയ്യലില്‍ത്തന്നെ ശാലുമേനോന്‍ ഇത്തരം സൂചനകള്‍ നല്‍കിയതായാണ് വിവരം. ഇക്കാരണത്തിലാണ് ശാലുവിനെ സോളാറില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും, ഘടകകക്ഷികളിലെ ചില എം.എല്‍.എമാര്‍ക്കും 'ഹരിത' എം.എല്‍.എമാര്‍ക്കും ശാലുവുമായി ഉള്ള ബന്ധം എന്തെന്ന് വിശദീകരിക്കുന്നതോടെ കേരള ഭരണവും, കോണ്‍ഗ്രസ് രാഷ്ട്രീയവും ഉരുകിത്തിളയ്ക്കും എന്നുറപ്പ്.

തിരുവഞ്ചൂര്‍ പറഞ്ഞകാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ശാലുവിന്റെ അമ്മ കൈരളി പീപ്പിള്‍ ചാനലിനു നല്‍കിയ അഭിമുഖത്തോടെ പൊളിഞ്ഞു.

തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം എത്തിയത്. നാലുമണിക്കായിരുന്നു ഗൃഹപ്രവേശന ചടങ്ങ് എന്നാല്‍ ഉച്ചയായപ്പോള്‍ അദ്ദേഹം വന്നു. ഗൃഹപ്രവേശനചടങ്ങില്‍ ഏതാണ്ട് 900 ഫോട്ടോകള്‍ എടുത്തിരുന്നു, എന്നാല്‍ തിരുവഞ്ചൂര്‍ പറഞ്ഞത് വളരെ യാദൃശ്ചികമായി ശാലുവിന്റെ വീട്ടില്‍ കയറി എന്നാണ്.

2013 ഏപ്രില്‍ 28 നായിരുന്നു ശാലുവിന്റെ ഗൃഹപ്രവേശം. അന്ന് പകല്‍ 2മണിക്കായിരുന്നു അമൃതാനന്ദമയീ മഠത്തിലെ
തിരുവഞ്ചൂര്രിന്റെ പരിപാടി. എന്നാല്‍ മന്ത്രി അഞ്ചുമണിക്കാണ് മഠത്തില്‍ എത്തിയത്. 2 മണിക്ക് ശാലുവിന്റെ വീട്ടിലെത്തിയ മന്ത്രിയ 5 മണിയോടെയാണ് മഠത്തിലെ പരിപാടിക്ക് പോയത്. ഗൃഹപ്രവേശ ചടങ്ങിന് ഓടി നടന്ന് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജു രാധാകൃഷ്ണനായിരുന്നു എന്നത് പരസ്യമായ രഹസ്യവും.

എന്തായാലും അട്ടിമറികള്‍ നടന്നില്ലെങ്കില്‍ തിരുവഞ്ചൂരും സോളാറില്‍ വെന്തുരുകാനാണ് സാധ്യത.
ഊര്‍ജ്ജ കഥയുടെ മുന്നും പിന്നും: ശാലുപ്പേടിയില്‍ പലരും കുടുങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക