Image

കരള്‍ ചികില്‍സാ രംഗത്ത് പുതിയ കണ്ടുപിടുത്തം

Published on 04 July, 2013
കരള്‍ ചികില്‍സാ രംഗത്ത് പുതിയ കണ്ടുപിടുത്തം
ടോക്കിയോ: മനുഷ്യ കരളിന്റെ മൂലകോശങ്ങള്‍ എലിയുടെ ശരീരത്തില്‍ മാറ്റിവച്ചു നടത്തിയ പരീക്ഷണത്തിലൂടെ ജീവശാസ്ത്രരംഗത്ത് വിപ്ലവകരമായ കണ്ടെത്തലിനു തുടക്കമായി. ശസ്ത്രക്രിയയിലൂടെ എലിയുടെ രക്തവാഹിനികളിലേക്കു കടത്തിവിട്ട മനുഷ്യകോശങ്ങള്‍ അവയുടെ ശരീരത്തിനുള്ളില്‍ രക്തത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള ജൈവപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു എന്ന കണ്ടെത്തലാണു ജീവശാസ്ത്രജ്ഞന്മാരെ വിസ്മയിപ്പിച്ചിരിക്കുന്നത്.

അവയവ ദാതാക്കളെ ആശ്രയിക്കാതെ പരീക്ഷണശാലകളില്‍ കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന മനുഷ്യകോശങ്ങള്‍ വച്ചു പിടിപ്പിച്ച് ആന്തരികാവയവങ്ങളുടെ ചികില്‍സാ രംഗത്ത്   പുതിയ പ്രതീക്ഷയാകുകയാണു ഈ കണ്ടുപിടുത്തം. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തില്‍ സാധാരണയായി കരള്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മുപ്പതു ശതമാനം വിജയകരമായി നിര്‍വഹിക്കാന്‍ ഈ ജൈവകോശങ്ങള്‍ക്കു സാധിക്കുമെന്നാണു ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

കരള്‍ രോഗ സംബന്ധമായ ചോദ്യങ്ങള്‍ക്കു വൈദ്യശാസ്ത്രംരംഗത്ത് ഒരു പുതിയ മറുപടിയായേക്കാം ഈ പരീക്ഷണ വിജയം. ജപ്പാനിലെ യൊക്കോഹാമ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞരാണു ഈ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക