Image

ചാണ്ടിയും തെറ്റയിലും തുടരുന്നത് ധാര്‍മ്മികതയോ? (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)

Published on 04 July, 2013
ചാണ്ടിയും തെറ്റയിലും തുടരുന്നത് ധാര്‍മ്മികതയോ? (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)
മാസമൊന്നുകഴിഞ്ഞു. തോരാത്ത മഴയും, വെള്ളപ്പൊക്കവും, അനുബന്ധ പകര്‍ച്ചാവ്യാധികളുമൊക്കെയായി ജനജീവിതം ദുരിതപൂര്‍ണ്ണമായിട്ടും കേരള രാഷ്ട്രീയം സൗരോര്‍ജ്ജ താപത്തിലും ലൈംഗിക അപവാദങ്ങളിലും പെട്ട് വെന്തുമുറുകുകയാണ്. ചാനലുകളുടേയും പത്രമാധ്യമങ്ങളുടേയും വിചാരണയ്ക്ക് വിധേയമായി നേതാക്കള്‍ നെട്ടോട്ടമോടിയിട്ടും കാര്യങ്ങള്‍ എങ്ങുമെത്താതെ നീളുകയാണിപ്പോഴും. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. കാരണം പലപ്പോഴും മുങ്ങിപ്പോകാവുന്ന വാര്‍ത്തകളൊക്കെ പുറത്തുകൊണ്ടുവരാനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഴിമതി തുറന്നുകാട്ടാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളാണിന്ന് അതിക്രമക്കാര്‍ക്ക് ഭീഷണിയും ജനാധിപത്യകാംക്ഷികള്‍ക്ക് ആശ്വാസമാകുന്നത്. 

ഇടതുപക്ഷത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രം നേരിയ ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയ ഐക്യമുന്നണി തുടക്കംമുതല്‍ തന്നെ നൂല്‍പ്പാലത്തിലൂടെയാണ് യാത്രനടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണിയുടെ മന്ത്രിസഭാ രൂപീകരണം മുതല്‍ പലപ്പോഴും മറനീക്കി പുറത്തുവിന്നിട്ടുണ്ട്. വി.എം. സുധീരനേയും, വി.ഡി. സതീശനേയും, കെ. മുരരളീധരനേയും പോലെ ജനസ്വാധീനമുള്ള നേതാക്കളെ പൂര്‍ണ്ണമായി തഴഞ്ഞുകൊണ്ടുള്ള മന്ത്രിസഭാ രൂപീകരണം മുഖ്യന്റേയും അനുയായികളുടേയും ഗ്രൂപ്പുവൈര്യമാണ് വെളിവാക്കിയത്. നഷ്ടമായത് പ്രതിഛായയും. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും, എന്‍.എസ്.എസ്/എസ്.എന്‍.ഡി.പി പരിഭവത്തിലും, ഗണേഷ് വിഷയത്തിലും തട്ടിനീങ്ങി രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളായി നിന്ന് പരസ്പരം പഴിചാരുന്നതാണ് കേരളം കണ്ടത്. 

കേരളം കണ്ട വലിയൊരു അഴിമതിയുടെ കഥയാണ് അടുത്തനാളില്‍ പുറത്തായ സോളാര്‍ തട്ടിപ്പ് കേസ്. സാക്ഷാല്‍ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് ബിജു-സരിതാ നായര്‍- ശാലു മേനോന്‍ തട്ടിപ്പ് സംഘത്തിന് വഴിവിട്ട സഹായം ചെയ്തുകൊടുത്തത് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഏറ്റവും അടുത്ത വിശ്വസ്തര്‍. പിടിയിലായ സരിതാ നായരുമായി പരിചയമുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും കുടുംബ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നുമാണ് ഇതേപ്പറ്റിയുള്ള മുഖ്യന്റെ ആദ്യ പ്രതികരണം. സ്വതന്ത്ര അന്വേഷണം ഉറപ്പു പറയുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള സുതാര്യത യഥാര്‍ത്ഥ അന്വേഷണമല്ലേ പുറത്തുകൊണ്ടുവരേണ്ടത്? അന്വേഷണത്തിനു വിധേയമാകുന്ന ഓഫീസിന്റേയും അന്വേഷണ ചുമതലയുള്ള ആഭ്യന്തര വകുപ്പിന്റേയും തലപ്പത്ത് സാക്ഷാല്‍ മുഖ്യനും സഹയാത്രികനായ തിരുവഞ്ചൂരും ഉള്ളപ്പോള്‍ അന്വേഷണം പ്രഹസനമാകുമെന്ന പ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പടെയുള്ളവരുടെ വാദം ശരിയല്ലെന്ന് പറയുന്നതെങ്ങനെ? അതുകൊണ്ടുതന്നെയാണ് മുന്‍കാല നേതാക്കളുടെ മാര്‍ഗ്ഗം സ്വീകരിച്ച് ധാര്‍മ്മികതയുടെ പേരില്‍ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് രാജിവെച്ച് അന്വേഷണം നേരിടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നത്.

ലൈംഗീകാപവാദത്തിലുള്‍പ്പെട്ട മുന്‍ മന്ത്രി ജോസ് തെറ്റയില്‍ വിഷയത്തില്‍ ഇടതുപക്ഷത്തെ പഴിചാരുവാന്‍ ഐക്യമുന്നണിയും തെറ്റയിലിന്റെ രാജി ഒഴിവാക്കുവാന്‍ ഇടതുപക്ഷവും ശ്രമിക്കുന്നത് അപഹാസ്യം തന്നെ. സ്വന്തമായി അഭിനയിച്ച നീലച്ചിത്രത്തിന്റെ ബലത്തില്‍ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിക്കുവാന്‍ ശ്രമിച്ച മുന്‍ മന്ത്രിയുടേയും പുത്രന്റേയും പേരിലുള്ള പെണ്‍കുട്ടിയുടെ ലൈംഗീക പീഢന ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് സംശയമുണ്ടെങ്കിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സദാചാരവിരുദ്ധമായ ക്രിയകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടുവാന്‍ ബാധ്യസ്ഥനാണ് താനെന്ന് മനസിലാക്കുവാന്‍ ഒളിവില്‍ കഴിയുന്ന ജോസ് തെറ്റയില്‍ തയാറാവേണ്ടതല്ലേ? എന്ന ചോദ്യവും പ്രസക്തമാണ്. 

അഴിമയും കുഭകോണവും പെണ്‍വാണിഭവും ലൈംഗീക അരാജകത്വവും കൊണ്ട് വികൃമായ നമ്മുടെ സ്വന്തം കൊച്ചുകേരളത്തെ രക്ഷിക്കുവാന്‍ ആര്‍ക്കു കഴിയും? ഇക്കഴിഞ്ഞ ദിവസം ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി കൊച്ചിയില്‍ പ്രസ്താവിച്ച സ്വപ്നാഭിലാഷം- പ്രബുദ്ധ കേരളം കൈവരിക്കുവാന്‍ നമുക്കോരുത്തര്‍ക്കും ആവതുപോലെ പരിശ്രമിക്കാം. അഴിമതിയില്ലാത്ത- അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നേതാക്കള്‍ നമുക്കുണ്ടാവുമെന്ന് പ്രത്യാശിക്കാം.
ചാണ്ടിയും തെറ്റയിലും തുടരുന്നത് ധാര്‍മ്മികതയോ? (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)
ചാണ്ടിയും തെറ്റയിലും തുടരുന്നത് ധാര്‍മ്മികതയോ? (ക്യാപ്റ്റന്‍ രാജു ഫിലിപ്പ്)
Join WhatsApp News
Peter Neendoor 2013-07-04 08:09:08
Orikkal kasra thrichaal pinne kittilla.  Athinaal super glue parekshichaalo...?
Suresh Nair 2013-07-04 10:52:50
Please follow the words of Sri.Abdul Kalam, the former President of India. He announced in kochi last week as follows." Keral need uncorrupted, well educated leaders those who raised in an uncorrupted background. Need term limit for all political leaders.". Oommen chandy and other senior corrupted political monsters should step down and took retirement. Good Article Captain Raju Raju, Congratulations.
Mathew 2013-07-04 10:39:22
Raju Philip, Excellent article. Please keep up your work. We dont know these corrupted leaders are going to resign, but atleast oppose these money-masala leaders.Good Luck !!
Alex Vilanilam 2013-07-04 22:25:56

MOST OF THE PRESENT DAY POLITICIANS ARE HIGHLY CORRUPT! 'YEDHA PRAJA THADHA RAJA'!!! THEY HAVE TIME ONLY TO PULL DOWN EACH OTHER FOR GRABBING POWER AND AMASS MORE WEALTH THROUGH CORRUPT PRACTICES AND NOW USING THE SEX SCANDAL MONKING MEDIA [AND THE PEOPLE] !

THE PRIME RESPONSIBILITY OF THE ELECTED REPRESENTATIVES IS TO HELP THE PEOPLE BY TAKING SPEEDY AND EFFECTIVE DECISIONS AND IMPLEMENT THEM QUICKLY. BOTH THE RULING AND OPPOSITION TEAMS HAVE THE EQUAL RESPONSIBILITY. UNLESS THE RULING PARTY IS PERMITTED TO CONCENTRATE ON MATTERS OF IMMEDIATE AND CRITICAL ISSUES OF THE PEOPLE, THE SUFFERINGS OF THE MASSES WILL NEVER FIND ANY REMEDY. 

ANYBODY CAN THROW'SHIT' ON THE CHIEF MINISTER [EVEN FROM ABROAD]. BUT ALWAYS THINK THAT  YOU BECOME DIRTY YOURSELF BY GRABBING THAT 'DIRT'!!

LET THERE BE MORE PEOPLE WHO CAN SEE THROUGH THE VESTED INTERESTS OF THE MEDIA[ESPECIALLY THE VISUAL MEDIA] THAT HAS ALREADY LOST ITS SOCIAL AND MORAL RESPONSIBILTY. TO GET MORE AND MORE RICH BY THROWING MORE AND MORE 'SHITS' AROUND THEY CAUSE IRREPARABLE DAMAGES TO THE COUNTRY AND THE MINDS OF ITS PEOPLE.




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക