Image

ഇടക്കാല തെരഞ്ഞെടുപ്പിന്‌ തയാറായിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട്‌ ബി.ജെ.പി

Published on 01 October, 2011
ഇടക്കാല തെരഞ്ഞെടുപ്പിന്‌ തയാറായിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട്‌ ബി.ജെ.പി
ന്യൂഡല്‍ഹി: രാജ്യത്ത്‌ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ടെന്നും അതിന്‌ തയാറായിരിക്കാനും ബി.ജെ.പി പാര്‍ട്ടികള്‍ക്ക്‌ നിര്‍ദേശം നല്‍കി. യുപിഎ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ആത്മഹത്യാപരമാണ്‌.

അതിനാല്‍ തെരഞ്ഞെടുപ്പ്‌ ആസന്നമാണെന്നും അതിനെ നേരിടാന്‍ തയാറായിരിക്കണമെന്നും ബിജെപി നേതാവ്‌ എല്‍.കെ.അഡ്വാനി പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു. അടിമുടി അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരിന്‌ ഭരണത്തില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നും സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ അഡ്വാനി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക