Image

ഇന്ത്യന്‍ വിദ്യാഭ്യാസം ലോക മാതൃക: നിരുപമ റാവു; കേരളം ഒന്നാമതെത്തുന്നത് വിദൂരമല്ല: ടി.പി.ശ്രീനിവാസന്‍

അനില്‍ പെണ്ണുക്കര Published on 03 July, 2013
ഇന്ത്യന്‍ വിദ്യാഭ്യാസം ലോക മാതൃക: നിരുപമ റാവു; കേരളം  ഒന്നാമതെത്തുന്നത് വിദൂരമല്ല: ടി.പി.ശ്രീനിവാസന്‍
കോഴിക്കോട് : ഇന്ത്യന്‍ വിദ്യാഭ്യാസം ലോകത്തിന് മികച്ച മാതൃകയാണെന്ന് അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു പ്രസ്താവിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ 'ഇന്‍ഡോ യു.എസ്. നോളഡ്ജ് ഇന്‍ഷ്വേറ്റീവ്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യന്‍ വിദ്യാഭ്യാസം പ്രത്യേകിച്ച് കേരളീയര്‍ ലോകത്തിന് മാതൃകയാകുന്ന കാഴ്ചയാണ് ഇന്നുള്ളത്. ടെക്‌നോളജിയുടെ വളര്‍ച്ചയില്‍ ഭൗതികമായുള്ള സമീപനം ഇന്ന് ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. അതിന് ഇന്ത്യയ്ക്ക് സാധിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക വിദ്യാഭ്യാസ മാതൃകയാണ്. നളന്ദ, തക്ഷശില പോലെയുള്ള യൂണിവേഴ്‌സിറ്റികള്‍ നമുക്ക് അഭിമാനമായിരുന്നു. എന്നാല്‍ നാളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ കുട്ടികള്‍ വിവിധ പഠനങ്ങള്‍ക്കായി എത്തുന്ന സമയംവിദൂരമല്ല എന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസരംഗത്ത് ലോകത്ത് കേരളത്തിന്റെ കാല്‍വയ്പ് സമീപ ഭാവിയില്‍ ത്തന്നെ ഉണ്ടാകും എന്നത് തര്‍ക്കത്തിനിടയില്ലാത്ത കാര്യമാണെന്ന് ചലഞ്ചസ് ആന്‍ഡ് ഓപ്പര്‍ച്ചൂനിറ്റീസ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. ഓരോ ദിവസം കഴിയുംതോറും കേരളത്തിന്റെ യുവതലമുറ ടെക്‌നോളജിയുടെ കാര്യത്തില്‍ മുന്‍പന്തിയിലേക്ക് കുതിക്കുന്നു. അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. പ്രോവൈസ് ചാന്‍സ് ലര്‍ പ്രൊഫ.കെ.രവീന്ദ്രനാഥ് പ്രസംഗിച്ചു. നിരുപമ റാവുവിനെ വൈസ് ചാന്‍സലര്‍ പൊന്നാടയണിയിച്ചു.
ഇന്ത്യന്‍ വിദ്യാഭ്യാസം ലോക മാതൃക: നിരുപമ റാവു; കേരളം  ഒന്നാമതെത്തുന്നത് വിദൂരമല്ല: ടി.പി.ശ്രീനിവാസന്‍ഇന്ത്യന്‍ വിദ്യാഭ്യാസം ലോക മാതൃക: നിരുപമ റാവു; കേരളം  ഒന്നാമതെത്തുന്നത് വിദൂരമല്ല: ടി.പി.ശ്രീനിവാസന്‍ഇന്ത്യന്‍ വിദ്യാഭ്യാസം ലോക മാതൃക: നിരുപമ റാവു; കേരളം  ഒന്നാമതെത്തുന്നത് വിദൂരമല്ല: ടി.പി.ശ്രീനിവാസന്‍
Join WhatsApp News
jep 2013-07-03 15:32:25
ശരിയ ഈ പോക്ക് കണ്ടാൽ എന്തെന്റെയ്  യെങ്കിലും
ഒന്നാം സ്ഥാനം കിട്ടും ,അത് സാറ് പറയണ്ട  ,പൊതു ജനെങ്ങൾ ക്ക്  അറിയാം അതിന്റെ പേര് .
Jack Daniel 2013-07-03 17:01:53
പൊതു ജനം കഴുതയാണെന്നു ഇവർ  ഇപ്പഴും വിശ്വസിക്കുന്നു. പ്രത്യേകിച്ചു അമേരിക്കയിലുള്ള ഒത്തിരി മലയാളി കഴുതകൾ ഇവനെ ഒക്കെ ചുമക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക