Image

ഹഖാനി ഗ്രൂപ്പുമായി ഐ.എസ്‌.ഐയ്‌ക്ക്‌ ബന്ധമുണ്ടെന്ന യു.എസ്‌ നിഗമനം ശരി: ചിദംബരം

Published on 01 October, 2011
ഹഖാനി ഗ്രൂപ്പുമായി ഐ.എസ്‌.ഐയ്‌ക്ക്‌ ബന്ധമുണ്ടെന്ന യു.എസ്‌ നിഗമനം ശരി: ചിദംബരം
ന്യൂഡല്‍ഹി: തീവ്രവാദ ഗ്രൂപ്പായ ഹഖാനിയുമായി പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്കു ബന്ധമുണ്ടെന്ന അമേരിക്കയുടെ നിഗമനം ശരിയെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. ഐഎസ്‌ഐക്ക്‌ നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന്‌ ഇന്ത്യ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ പാകിസ്‌താനിലെ ഒളിത്താവളം എവിടെയാണെന്ന്‌ ഇന്ത്യയ്‌ക്കു അറിയാം. എന്നാല്‍ ദാവൂദ്‌ തങ്ങളുടെ രാജ്യത്തില്ലെന്ന്‌ പാകിസ്‌താന്‍ ആവര്‍ത്തിക്കുന്നിടത്തോളം കാലം ആര്‍ക്കും അങ്ങോട്ട്‌ കടന്നുചെല്ലാനോ ദാവൂദിന്റെ വസതി കണ്ടുപിടിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹഖാനി തീവ്രവാദ ശൃംഖലയുമായി ഐഎസ്‌ഐക്ക്‌ അടുത്തബന്ധമുണ്ടെന്നും ഐഎസഐയുടെ ഏജന്റായി ഹഖാനി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള യു.എസ്‌ കണ്ടെത്തലിനെ തുടര്‍ന്ന്‌ പാക്‌യു.എസ്‌ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ്‌ ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക