Image

ഗണേഷ്‌ കുമാറിനേക്കാള്‍ നല്ല നടന്‍ ബാലകൃഷ്‌ണ പിള്ള: വെള്ളാപ്പള്ളി

Published on 01 October, 2011
ഗണേഷ്‌ കുമാറിനേക്കാള്‍ നല്ല നടന്‍ ബാലകൃഷ്‌ണ പിള്ള: വെള്ളാപ്പള്ളി
തിരുവനന്തപുരം: മന്ത്രി ഗണേഷ്‌ കുമാറിനേക്കാള്‍ നല്ല നടന്‍ ബാലകൃഷ്‌ണ പിള്ളയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എല്ലാം സഹിയ്‌ക്കുകയാണ്‌. പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനെ ആക്രമിച്ചതില്‍ ഗണേഷ്‌ കുമാറിനും ബാലകൃഷ്‌ണ പിള്ളയ്‌ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ വെള്ളാപ്പള്ളിയുടെ ഈ പ്രസ്‌താവന.

ഇതിനിടെ ആക്രമണത്തിനിരയായ വാളകം സ്‌കൂള്‍ അധ്യാപകന്‍ കൃഷ്‌ണകുമാറിന്റെ മൊഴിയില്‍ ദുരൂഹത. താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്നാണ്‌ അധ്യാപകന്‍ മൊഴി നല്‍കിയിട്ടുള്ളത്‌. ജോത്സ്യനെ താന്‍ കണ്ടിട്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. എന്നാല്‍ അധ്യാപകന്‍ തന്നെ വന്ന്‌ കണ്ടിരുന്നുവെന്നാണ്‌ ജോത്സ്യന്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്‌.

വാളകത്തു നിന്ന്‌ വീട്ടിലേയ്‌ക്ക്‌ പോകുമ്പോഴായിരുന്നു അക്രമം. നാലു പേരടങ്ങുന്ന സംഘമാണ്‌ അക്രമിച്ചത്‌. ഇവരെ മുമ്പു കണ്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. സ്‌കൂളില്‍ പ്രമോഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അധ്യാപകന്റെ മൊഴിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക