Image

അമിതമായി ച്യൂയിങ്ഗം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ മുന്നറിയിപ്പ്

എബി മക്കപ്പുഴ Published on 01 July, 2013
അമിതമായി ച്യൂയിങ്ഗം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ മുന്നറിയിപ്പ്
ഗുണനിലവാരമില്ലാത്ത ച്യൂയിങ്ഗം സ്വാദ് അറിയാനുള്ള ശേഷി നശിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇന്ന് ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും ച്യൂയിങ്ഗം ഉപയോഗിക്കുന്നവരാണ്. ഗുണ നിലവാരമുള്ള ച്യൂയിങ്ഗം മുഖവ്യായാമത്തിന് സഹായിക്കും. മുഖവ്യായാമം നല്ലതാണ് എങ്കില്‍ വായ്‌നാറ്റം അകറ്റാനും, ലഹരി പദാഥേങ്ങളുടെ മണം മറ്റുള്ളവരില്‍ നിന്നും അകറ്റാനും, ഉറക്കം വരാതെയിരിക്കാനും എല്ലാം ഇന്ന് ച്യൂയിങ്ഗം ഉപയോഗിച്ചു വരുന്നു. അമിതമായ ച്യൂയിങ്ഗം ഉപയോഗിക്കുന്നതിലൂടെ വായില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കുവാന്‍ സാധ്യതകള്‍ ഏറെയാണ്. ചെറിയ ചെറിയ മുറിവുകള്‍ ഇനാമലിനെ നശിപ്പിക്കും. ച്യൂയിങ്ഗമില്‍ ഉപയോഗിച്ചിട്ടുള്ളത് രാസവസ്തുക്കളാണെങ്കില്‍ ദഹനത്തെയും ബാധിക്കും.

ച്യൂയിങ്ഗമില്‍ ഉപയോഗിക്കുന്ന മെന്തോളാണ് നാവിലെ രസമുകുളങ്ങളെ നശിപ്പിച്ച് സ്വാദ് അറിയാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നത്. ക്രമേണ എരിവും പുളിയുമൊന്നും തിരിച്ചറിയാന്‍ സാധിക്കാതെ വരും. ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദ വിവരങ്ങള്‍ ഈറ്റിങ് ബിഹേവിയേഴ്‌സ് എന്ന ജേര്‍ണലില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അമിതമായി ച്യൂയിങ്ഗം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക