Image

അമേരിക്ക നടത്തുന്ന സൈനീക ആക്രമണം വെച്ചുപൊറുപ്പിക്കില്ല: ഐ.എസ്‌.ഐ

Published on 01 October, 2011
അമേരിക്ക നടത്തുന്ന സൈനീക ആക്രമണം വെച്ചുപൊറുപ്പിക്കില്ല: ഐ.എസ്‌.ഐ
ലാഹോര്‍: അമേരകിക്ക ഏകപക്ഷീയമായി പാക്കിസ്ഥാന്‍ ഗോത്രമേഖലയില്‍ നടത്തുന്ന സൈനിക ആക്രമണം പൊറുപ്പിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍ ചാര സംഘടന ഐ.എസ്‌.ഐ മുന്നറിയിപ്പ്‌ നല്‍കി. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ തുല്യ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ പാകിസ്‌താന്‌ ശേഷിയുണ്ടെന്ന്‌ ഐ.എസ്‌.ഐ പ്രതിനിധി ഷുജാഅപാഷ കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. ഏകപക്ഷീയമായ യു.എസ്‌ സൈനിക നടപടികള്‍ക്ക്‌ തത്തുല്യമായ പ്രതികരണമാകും പാകിസ്‌താനില്‍നിന്നുണ്ടാവുക പാഷ വിശദീകരിച്ചു.

ഹഖാനി തീവ്രവാദി ശൃംഖലയുമായി പാക്‌ സൈന്യവും ഐ.എസ്‌.ഐയും ബന്ധം പുലര്‍ത്തുന്നു എന്ന അമേരിക്കന്‍ ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗീലാനി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ്‌ ഐ.എസ്‌.ഐ പ്രതിനിധിയുടെ വിശദീകരണം. അമേരിക്കയുടെ ആരോപണങ്ങള്‍ സര്‍വകക്ഷി യോഗം തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക