Image

ഫോമ യംഗ് പ്രൊഫഷണല്‍സിന്റെ പ്രഥമ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 30 June, 2013
ഫോമ യംഗ് പ്രൊഫഷണല്‍സിന്റെ പ്രഥമ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: ഫോമയുടെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ച് ജൂണ്‍ 22-നു നടന്ന പൊതുസമ്മേളനത്തില്‍ വെച്ച് യംഗ് പ്രൊഫഷണല്‍സിന്റെ പ്രഥമ യൂണിറ്റ് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു, റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ഫിലഡല്‍ഫിയായില്‍ ഫിനാന്‍സ് മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മി കോശി ചെയര്‍മാനായി അധികാരമേറ്റു. കമ്മിറ്റി രൂപീകരണം ധൃതഗതിയില്‍ നടന്നുകൊിരിക്കുന്നു.
യുവതീയുവാക്കളെ മുഖ്യധാരയിലേക്ക് നയിക്കുകയും അവര്‍ക്ക് ആവശ്യമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് ഈ കമ്മിറ്റിയുടെ പ്രധാന ചുമതലകളിലൊന്നായിരുന്നു എന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും പ്രസ്താവിച്ചു. ഫോമയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകവും ഇതായിരുന്നു എന്ന്
അവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ ഇതര ഭാഗങ്ങളില്‍ യുവജന നേതൃത്വത്തെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊിരിക്കുകയാണെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.
എല്ലാ യുവജനങ്ങളേയും ഏകോപിപ്പിച്ചു് ഒരു നാഷണല്‍ സമ്മിറ്റ് ഒക്ടോബര്‍ മാസത്തില്‍ ന്യൂജെഴ്‌സിയില്‍ വെച്ച് നടത്തുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുെന്ന് അദ്ദേഹം പറഞ്ഞു.
ഫോമ യംഗ് പ്രൊഫഷണല്‍സിന്റെ പ്രഥമ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക