Image

പിള്ളയുടെ ഫോണ്‍ സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് വി.എസ്‌

Published on 01 October, 2011
പിള്ളയുടെ ഫോണ്‍ സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് വി.എസ്‌
തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പിള്ളയുടെ മുഴുവന്‍ ഫോണ്‍ വിളികളെക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം ലംഘിച്ച് പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ല. ബാലകൃഷ്ണപിള്ളയുടെ ശുപാര്‍ശപ്രകാരം ജോലി കിട്ടിയ ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍. ജനങ്ങളെ കബളിപ്പിക്കാനാണ് അദ്ദേഹത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം. ഫോണ്‍ വിളി സംബന്ധിച്ച് സൈബര്‍സെല്‍ അന്വേഷണം നടത്തിയശേഷം വിവരങ്ങള്‍ സി.ബി.ഐയ്ക്ക് കൈമാറണണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക