Image

മുന്‍ രഞ്ജിതാരം കൃഷ്ണവര്‍മ്മ ട്രെയിനില്‍നിന്ന് വീണുമരിച്ചു

Published on 01 October, 2011
മുന്‍ രഞ്ജിതാരം കൃഷ്ണവര്‍മ്മ ട്രെയിനില്‍നിന്ന് വീണുമരിച്ചു
വൈക്കം: മുന്‍ രഞ്ജി ക്രിക്കറ്റ് താരം കെ.ആര്‍ കൃഷ്ണവര്‍മ്മ (50) ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പന്തളത്തു നിന്ന് പാലക്കാട്ടെ വീട്ടിലേക്ക് പോകുമ്പോള്‍ വൈക്കത്തുവച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം.

പന്തളം രാജകുടുംബാംഗമായ അദ്ദേഹം പാലക്കാട്ട് കല്‍പാത്തിയിലായിരുന്നു താമസം. കൈരളിയാണ് ഭാര്യ. മകള്‍: കാളിന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക