Image

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

Published on 01 October, 2011
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജില്ലയിലെ നാലിടത്ത് റോഡ് ഉപരോധിച്ചു. കളിയിക്കാവിള, നെയ്യാറ്റിന്‍കര, പാറശാല, പാപ്പനംകോട് എന്നിവിടങ്ങളില്‍ ആയിരുന്നു ഉപരോധം.

ദേശിയപാതാ അതോറിറ്റി അധികൃതരെത്തി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ നിലച്ചു. മന്ത്രി വി.എസ് ശിവകുമാര്‍ ‍, ഹൈവേ ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. കരമന - കളിയിക്കാവിള റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക