Image

പുതിയ കര്‍മ്മ പരിപാടികളുമായി ഫോമ; നേട്ടങ്ങളും കോട്ടങ്ങളും ജനറല്‍ ബോഡിയില്‍

emalayalee and malayalam pathram exclusive Published on 28 June, 2013
പുതിയ കര്‍മ്മ പരിപാടികളുമായി ഫോമ; നേട്ടങ്ങളും കോട്ടങ്ങളും ജനറല്‍ ബോഡിയില്‍
ഫിലാഡല്‍ഫിയ: സ്ഥാനമേറ്റിട്ട് പത്തുമാസമേ ആയിട്ടുള്ളുവെങ്കിലും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും ജനറല്‍ ബോഡിയില്‍ പറഞ്ഞു.

കൊച്ചിയില്‍ നടത്തിയ കേരളാ കണ്‍വെന്‍ഷന്‍ വിജയമായത് സംഘടനയുടെ പതിഛായ വര്‍ധിപ്പിച്ചു. ഫിലാഡല്‍ഫിയയില്‍ നിന്ന് നേരിട്ട് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വീസ് തുടങ്ങുന്നതിന് ഫോമ മുന്‍കൈ എടുത്തിരുന്നു. ഈ സര്‍വീസ് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ദോഹയില്‍നിന്ന് മണിക്കൂറുകള്‍ക്കകം കേരളത്തിലേക്ക് എത്താം.

ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് രജിസ്‌ട്രേഡ് നേഴ്‌സുമാര്‍ക്ക് ബി.എസ്.എന്‍ നേടുവാനുള്ള പദ്ധതി ആവിഷ്കരിച്ചതാണ് മറ്റൊരു നേട്ടം. ബി.എസ്.എന്‍ മാത്രമല്ല എം.ബി.എ തുടങ്ങി പല ബിരുദങ്ങളുമുണ്ട്. അവയെല്ലാം ഓണ്‍ലൈനില്‍ ചെയ്യാനാകും. ഫോമ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 15 ശതമാനം ഫീസ് ഇളവ് ലഭിക്കും. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാബു തെക്കേക്കരയും ഭാര്യയും മുഖേനയാണ് ഈ സഹകരണം സാധ്യമായത്. (ഇരുവരും സമ്മേളനത്തില്‍ പങ്കെടുത്തു).

യൂണിവേഴ്‌സിറ്റിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഫോമാ പ്രസിഡന്റ് എന്ന നിലയിലാണ് താനത് ചെയ്തത് എന്നും ജോര്‍ജ് മാത്യു പിന്നീട് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഭാവി പ്രസിഡന്റുമാരുടെ കാലത്തും ഈ സേവനം ലഭിക്കും. ഒരു കാര്യവും സ്വന്തം നേട്ടങ്ങള്‍ക്കായി ചെയ്തിട്ടില്ല.

യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ നാട്ടില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് അവര്‍ നല്‍കും. എന്നാല്‍ സ്റ്റുഡന്റ് വിസ കിട്ടുമെന്ന് ഉറപ്പുകൊടുക്കാനാവില്ല. ബി.എസ്.എന്‍ പഠനത്തിന് 16000 ഡോളറാണ് ചെലവെന്നും അതില്‍ 15 ശതമാനം ഇളവ് ലഭിക്കുമെന്നും ബാബു തെക്കേക്കര പിന്നീട് പറഞ്ഞു.

ഫോമയുടെ പ്രവര്‍ത്തനങ്ങളുമായി യൂണിവേഴ്‌സിറ്റി സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തതായി ജോര്‍ജ് മാത്യു അറിയിച്ചു. ഈ ഒക്‌ടോബറില്‍ യുവജന സമ്മേളനം ന്യൂജേഴ്‌സിയില്‍ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ സഹകരണത്തോടെ നടത്തും. ജിബി തോമസിനാണ് അതിന്റെ ചുമതല.

യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണത്തില്‍ മികച്ച പ്രതികരണമാണ് കിട്ടിരിക്കുന്നതെന്ന് സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പറഞ്ഞു. ജൂലൈ 1 മുതല്‍ ഈ സഹകരണത്തിന്റെ പ്രയോജനം ലഭ്യമാകും.

രജിസ്‌ട്രേഷന്‍ നിരക്ക് കുറച്ച് കൂടുതല്‍ പേരെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ ഫോമ ശ്രമിക്കണമെന്ന് ജനറല്‍ബോഡിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ നിന്ന് അനാവശ്യമായി ആളുകളെ കൊണ്ടുവരരുത്. സൗജന്യ ടിക്കറ്റും മറ്റും കിട്ടിയാലല്ലാതെ ആളുകളെ കൊണ്ടുവരുന്നത് തങ്ങളുടെ ലക്ഷ്യമാരിക്കില്ലെന്ന് ജോര്‍ജ് മാത്യു ഉറപ്പ് നല്‍കി.

ന്യൂയോര്‍ക്കില്‍ നടന്ന വനിതാ സമ്മേളനം സ്ഥലത്തെ ആര്‍.വി.പിയെ അറിയിച്ചില്ലെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

സമ്മേളനം വനിതകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നുവെന്നും സ്ത്രീകള്‍ക്ക് അവരുടേതായ പ്രവര്‍ത്തനശൈലി ഉണ്ടെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. എങ്കിലും ഭാരവാഹികളും അംഗങ്ങളും ക്ഷണത്തിന് കാത്തുനില്‍ക്കാതെ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 27 മുതല്‍ ഈ മെയ് 31 വരെയുള്ള കണക്കുകള്‍ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് അവതരിപ്പിച്ചു. മൊത്തം 27318 ഡോളര്‍ സമാഹരിച്ചു. ചെലവുകള്‍ കഴിച്ച് 7603 ഡോളറാണ് മിച്ചമുള്ളത്. ഫോമ ഫൗണ്ടേഷന്‍ മുഖേന സാബു ആന്റണിക്ക് 4000 ഡോളര്‍ കൊടുത്തു. 10 വീല്‍ ചെയറുകള്‍ക്ക് കേരളാ കണ്‍വന്‍ഷനില്‍ വെച്ച് തുക നല്‍കി. കണ്‍വന്‍ഷന്‍ ഹോട്ടലിന് 5000 ഡോളര്‍ അഡ്വാന്‍സ് നല്‍കി.

കേരളാ കണ്‍വന്‍ഷന് 848000 രൂപ സമാഹരിച്ചു. ചെലവ് 995698 രൂപയായി. ഇത് കൂടുതലും സ്‌പോണ്‍സര്‍ഷിപ്പാണ്.

ജനറല്‍ബോഡിയുടെ പരിഗണനയ്ക്കായി ഏതാനും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നങ്കിലും അത് മാറ്റിവെച്ചു.

ഭരണഘടനാ പ്രകാരം 30 ദിവസം മുമ്പ് എഴുതി അറിയിച്ചില്ലെന്ന സാങ്കേതിക കുഴപ്പം കാരണമാണിതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.

സംഘടനയില്‍ നേരിട്ട് അംഗത്വം നേടാനുള്ള ഒരു വകുപ്പ് ഈ ഭേദഗതിയിലുണ്ടായിരുന്നു. എന്നാല്‍ ഫോമ സംഘടനകളുടെ സംഘടനയാണെന്നും അംഗസംഘടന വഴിയല്ലാതെ ആര്‍ക്കും കേന്ദ്ര സംഘടനയില്‍ വരാന്‍ പറ്റരുതെന്നും ശക്തമായ അഭിപ്രായമുണ്ടായി.

അംഗ സംഘടന സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് കേന്ദ്ര സംഘടനയില്‍ അംഗത്വം നേടുന്നതെന്ന വാദം ശരിയല്ല. ദൂരെയുള്ള ആര്‍ക്കും അംഗ സംഘടനകളില്‍ അംഗത്വം ലഭിക്കും. കാശുകൊടുത്ത് കേന്ദ്ര സംഘടനയില്‍ അംഗത്വവും ഭാരവാഹിത്വവും നേടാനുള്ള കുറുക്കുവഴിയായും ഈ വകുപ്പിനെ പലരും വിശേഷിപ്പിച്ചു. മുമ്പ് ഇത് ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതുമാണ്. ഇതേ തുടര്‍ന്ന് ഈ വകുപ്പ് പൂര്‍ണ്ണമായി തള്ളിയതായും ഇനിയത് ഭേദഗതിയായി കൊണ്ടുവരില്ലെന്നും ജോര്‍ജ് മാത്യു വ്യക്തമാക്കി.

റീജിയണല്‍ കണ്‍വന്‍ഷനുകള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്നും കണ്‍വന്‍ഷന് മുന്നോടിയായി ഇത് എല്ലായിടത്തും നടത്തുമെന്നും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു.

കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ധാരാളം അവസരങ്ങള്‍ ഇനിയുമുണ്ടെന്നും പ്രവര്‍ത്തന സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്നും ജോര്‍ജ് മാത്യു അഭ്യര്‍ത്ഥിച്ചു.

മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ പദ്ധതിപ്രകാരം പണം സമാഹരിക്കാന്‍ 5 ഡോളറിന്റെ കൂപ്പണുകള്‍ അടങ്ങിയ ബുക്ക് ലെറ്റ് പ്രിന്റ് ചെയ്ത് തുക കണ്ടെത്താന്‍ തീരുമാനിച്ചതായി ജോയിന്റ് ട്രഷഷറര്‍ സജീവ് വേലായുധന്‍ പറഞ്ഞു. ഇതിന് എല്ലാവരും സഹകരിക്കണം. സംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും അവയൊക്കെ സംസാരിച്ച് തീര്‍ത്തതായി ജോര്‍ജ് മാത്യു പറഞ്ഞു.
see also
ഫോമാ കണ്‍വന്‍ഷന് ഒരുവര്‍ഷം ബാക്കി നില്‍ക്കെ (അടുത്തവര്‍ഷം ജൂണ്‍ 26 മുതല്‍ 29 വരെ) ജനറല്‍ബോഡിയും നാഷണല്‍ എക്‌സിക്യൂട്ടീവും സമ്മേളിക്കുകയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

കണ്‍വന്‍ഷന്‍ വേദിയായ വാലിഫോര്‍ജിലെ റാഡിസണ്‍ റിസോര്‍ട്ട് ആന്‍ഡ് കസിനോയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം വിപുലമായ കണ്‍വന്‍ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. അവരുടെ പേരുകള്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു ജനറല്‍ബോഡിയില്‍ അവതരിപ്പിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാനായി സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സിയാറ്റിലില്‍ നിന്നുള്ള റോഷന്‍, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അജിത മേനോന്‍ എന്നിവരാണ് വൈസ് ചെയര്‍. മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലീം, ന്യൂയോര്‍ക്ക്) ആണ് കണ്‍വന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍.

ജനറല്‍ കണ്‍വീനര്‍മാര്‍: ജോര്‍ജ് എം. മാത്യു (മാപ്പ്— ഫിലാഡല്‍ഫിയ), കോര ഏബ്രഹാം (കല ഫിലാഡല്‍ഫിയ), ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), ഗോപിനാഥക്കുറുപ്പ് (ന്യൂയോര്‍ക്ക്), രാജ് കുറുപ്പ് (വാഷിംഗ്ടണ്‍ ഡി.സി), രാജു വര്‍ഗീസ് (ന്യൂജേഴ്‌സി).

കോകണ്‍വീനര്‍മാര്‍: അലക്‌സ് അലക്‌സാണ്ടര്‍ (മാപ്പ്), സണ്ണി ഏബ്രഹാം (കല).

കണ്‍വീനര്‍മാര്‍: റോയി ജേക്കബ് (മാപ്പ്), ഡോ. ജേക്കബ് തോമസ് (ന്യൂയോര്‍ക്ക്), മാത്യു ചെരുവില്‍ (മിഷിഗണ്‍), അലക്‌സ് ജോണ്‍ (കല), ആനന്ദന്‍ നിരവേല്‍ (ഫ്‌ളോറിഡ), സജി ഏബ്രഹാം (ന്യൂയോര്‍ക്ക്), തോമസ് മാത്യു (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍).

കമ്മിറ്റി പൂര്‍ണമല്ലെന്നും കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുമെന്നും ജോര്‍ജ് മാത്യു പറഞ്ഞു ഓരോരുത്തര്‍ക്കുമുള്ള ചുമതലകള്‍ വീതിച്ചു നല്‍കുകയും അധികാരപത്രം നല്കുകയും ചെയ്യും. കണ്‍വീനര്‍മാരും കമ്മിറ്റി അംഗങ്ങളും ഡിസംബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. അവര്‍ക്ക് പത്തുശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാത്തവരെ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യും. ഓരോരുത്തരും പ്രവര്‍ത്തന ബജറ്റ് നേരത്തെ നല്‍കുകയും അതുനുള്ളില്‍ പ്രവര്‍ത്തിക്കുകയും വേണം. സ്‌പോണ്‍സര്‍മാരെ കണെ്ടത്താനും ശ്രമിക്കണം.

രജിസ്‌ട്രേഷന്‍ മുഖ്യമായും ഓണ്‍ലൈന്‍വഴിയാണ്. അതിനു രസീത് നല്‍കും. ഫാമിലി രജിസ്‌ട്രേഷന്‍ രണ്ട് അഡല്‍ട്ടിനാണ്. 11 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം.

ഇന്ത്യയില്‍ നിന്ന് അതിഥികളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ചെലവ് മുഴുവന്‍ വഹിക്കണം. അതിഥി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. അര്‍ഹിക്കുന്നവരാണെങ്കില്‍ ഫോമാ പ്രസിഡന്റ് വിസ ലഭിക്കാനായി ഔദ്യോഗിക ക്ഷണക്കത്ത് നല്‍കും. അതിഥികളെപ്പറ്റിയുള്ള തീരുമാനം എക്‌സ്‌ക്യൂട്ടീവിന്റെ യുക്തമായ തീരുമാനം അനുസരിച്ചായിരിക്കും.

പ്രസിഡന്റിന്റെ അനുമതിയില്ലാതെ ആരും സാമ്പത്തിക ബാധ്യത വരുത്തുവാന്‍ പാടില്ല. ജനറല്‍ബോഡിയിക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യുവിനു പുറമെ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, ജോ. സെക്രട്ടറി റെനി പൗലോസ്, ജോ. ട്രഷറര്‍ സജീവ് വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനിയന്‍ ജോര്‍ജ്, മുന്‍ ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജ് കോശി, രാജു വര്‍ഗീസ്, ഡോ. ജേക്കബ് തോമസ്, കുര്യന്‍ വര്‍ഗീസ്, തോമസ് മാത്യു തുടങ്ങി ഒട്ടേറെപ്പേര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

പുതിയ കര്‍മ്മ പരിപാടികളുമായി ഫോമ; നേട്ടങ്ങളും കോട്ടങ്ങളും ജനറല്‍ ബോഡിയില്‍ പുതിയ കര്‍മ്മ പരിപാടികളുമായി ഫോമ; നേട്ടങ്ങളും കോട്ടങ്ങളും ജനറല്‍ ബോഡിയില്‍
Join WhatsApp News
Philip Cherian 2013-06-29 02:24:18
എല്ലാം നന്നായി നടക്കട്ടെ. എന്നാൽ നേരെത്തെ എഴുതികൊണ്ടുവന്നെ ഇനിയും വരുന്ന കന്വേന്ഷനുള്ള ഭാരവാഹികളുടെ ലിസ്റ്റ് ജനറൽ ബോടിയിൽ വായിക്കുക എന്നുള്ളതെ അന്ഗീകരിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നുന്നു. ജനറൽ ബോടിയിൽ അവതരിപ്പിച്ചു മെംബെർസിന്റെ അംഗീകാരം വാങ്ങണം. അല്ലാതെ ജനറൽ ബോ ടിയിൽ നേരെത്തെ തയാറാക്കിയ ലിസ്റ്റ് വായിച്ചു കേള്കാൻ മാത്രമാണോ മെംബേർസ് വരുന്നതെ. അത് കേള്കലാണോ മെംബെർസിന്റെ പണി. നേതാക്കളെ, അസോസിയേഷൻ ആരുടേയും കുടുമ സ്വത്തല്ല. കണ്ടു മുരടിച്ച നേതാക്കളെ മാറ്റണം. മാറ്റീയെ തീരു. പേര് വിളിച്ചു പറഞ്ഞപ്പോൾ കേട്ടു നിന്ന നനിത മെമ്പർ പോലും, പ്രീതിഷിക്കാതെ പേര് കേട്ടപ്പോൾ ഒന്ന് പതറി. ഇതെന്തിന് വേണ്ടി. പഴയ ഭരണത്തിന്റെ മറ്റൊരു കാര്ബോണ്‍ കോപ്പി. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക