Image

ഡി.വൈ.എഫ്‌.ഐ. നേതാവ്‌ ടി.വി.രാജേഷ്‌ എസ്‌.ഐയെ മര്‍ദ്ദിച്ചെന്ന്‌ പരാതി

Published on 30 September, 2011
ഡി.വൈ.എഫ്‌.ഐ. നേതാവ്‌ ടി.വി.രാജേഷ്‌ എസ്‌.ഐയെ മര്‍ദ്ദിച്ചെന്ന്‌ പരാതി
തിരുവനന്തപുരം: എസ്‌.ഐയെ ഡി.വൈ.എഫ്‌.ഐ. നേതാവും എം.എല്‍.എയുമായ ടി.വി.രാജേഷ്‌ മര്‍ദ്ദിച്ചതായി പരാതി. എസ്‌.ഐയുടെ നേതൃത്വത്തിലുള്ള ഹൈവേ പട്രോളിങ്‌ നടത്തുകയായിരുന്ന പോലീസ്‌ എം.എല്‍.എയുടെ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും ഇതിനെ തുടര്‍ന്ന്‌ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ എസ്‌.ഐ. തോമസിനെ ടി.വി.രാജേഷ്‌ മര്‍ദ്ദിച്ചുവെന്നുമാണ്‌ പരാതി. തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ വെച്ചാണ്‌ സംഭവം.

മര്‍ദ്ദനമേറ്റ എസ്‌.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ എസ്‌.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ പരാതിയും നല്‍കിയിട്ടുണ്ട്‌.

അതിനിടെ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും തന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത്‌ ശരിയാണെന്നും ടി.വി.രാജേഷ്‌ എം.എല്‍.എ. പ്രതികരിച്ചു. എം.എല്‍.എ. ആണെന്ന്‌ അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിക്കുകയും ചെയ്‌തെങ്കിലും എസ്‌.ഐ. കയര്‍ത്തുസംസാരിക്കുകയാണ്‌ ഉണ്ടായതെന്നും ടി.വി.രാജേഷ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക