Image

കണ്‍ട്രി ക്ലബ്‌ `ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷന്‍' പദ്ധതിക്കു തുടക്കമായി

Published on 30 September, 2011
കണ്‍ട്രി ക്ലബ്‌ `ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷന്‍' പദ്ധതിക്കു തുടക്കമായി
ദുബായ്‌: കണ്‍ട്രി ക്ലബ്‌ ഹോട്ടലുകളുടെ `ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷന്‍ എന്ന അംഗങ്ങള്‍ക്കുള്ള ആഘോഷാവസര പദ്ധതിക്കു തുടക്കമായി. കണ്‍ട്രി ക്ലബിനു വേണ്ടി ഉഷ ഉതുപ്പ്‌ ആലപിച്ച മൂന്നു ഗാനങ്ങളും പുറത്തിറക്കി. ദുബായ്‌ കണ്‍ട്രി ക്‌ളബ്‌ ഹോട്ടലില്‍ ഉഷ ഉതുപ്പിനു തന്നെ സിഡികള്‍ നല്‍കി കണ്‍ട്രി ക്‌ളബ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വൈ. രാജീവ്‌ റെഡ്‌ഡി പ്രകാശനം നിര്‍വഹിച്ചു. ബോളിവുഡ്‌ താരങ്ങളായ സയാലി ഭഗത്‌, ഷെഫാലി സാരിവാല എന്നിവരും സന്നിഹിതരായിരുന്നു.

കണ്‍ട്രി ക്ലബിന്റെ ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമുള്ള ക്ലബുകളിലും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും അംഗങ്ങള്‍ക്ക്‌ പിറന്നാളുകള്‍, വാര്‍ഷികങ്ങള്‍, ജീവിതത്തിലെ മറ്റു പ്രധാന സംഭവങ്ങള്‍ എന്നിവ ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ്‌ ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷനിലൂടെ ചെയ്യുന്നതെന്ന്‌ രാജീവ്‌ റെഡ്‌ഡി പറഞ്ഞു. കേക്കുകള്‍, പാനീയങ്ങള്‍, പൂക്കള്‍ തുടങ്ങിയവയൊക്കെ കണ്‍ട്രി ക്ലബ്‌ ഒരുക്കും. ആഘോഷത്തിനു ശേഷം അതിന്റെ ചിത്രങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിനും മറ്റും അംഗങ്ങള്‍ക്കു വന്‍ ഡിസ്‌കൗണ്ടുകളും നല്‍കുന്നുമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കണ്‍ട്രി ക്ലബിന്റെ പുതിയ സംരംഭങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും വൈകാതെ തുടങ്ങുമെന്ന്‌ റെഡ്‌ഡി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ ഉതകുന്ന വിധം യാത്രകളും ആഘോഷങ്ങളും ഒരുക്കുകയാണ്‌ കണ്‍ട്രി ക്‌ളബ്‌ ലക്ഷ്യമിടുന്നത്‌. അംഗങ്ങള്‍ക്ക്‌ ചുരുങ്ങിയ ചെലവില്‍ സഞ്ചാരത്തിനും താമസത്തിനും ആഘോഷത്തിനുമുള്ള അവസരമൊരുക്കുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള സാമ്പത്തിക മാന്ദ്യം അവസരമാക്കി മാറ്റുകയാണ്‌ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂര്‍വ ദേശത്ത്‌ കൂടുതല്‍ സ്‌ഥലങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ഇടത്തരക്കാര്‍ക്ക്‌ ചുരുങ്ങിയ ചെലവില്‍ ആഘോഷമൊരുക്കുന്ന കണ്‍ട്രി ക്ലബ്‌ പ്രവര്‍ത്തനങ്ങളാണ്‌ ഇതുമായി തന്നെ യോജിപ്പിക്കുന്നതെന്ന്‌ ഉഷ ഉതുപ്പ്‌ പറഞ്ഞു. മൂന്നു ഗാനങ്ങളാണ്‌ കണ്‍ട്രി ക്ലബ്‌ ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷനായി പാടിയിട്ടുള്ളത്‌. ഇന്നലെ മുതല്‍ മൂന്നു ദിവസം ദുബായ്‌ സബീല്‍ പാര്‍ക്കില്‍ ബോളിവുഡ്‌ താരങ്ങള്‍ പങ്കെടുക്കുന്ന നവരാത്രി ഉത്സവവും കണ്‍ട്രി ക്‌ളബ്‌ ഒരുക്കിയിട്ടുണ്ട്‌.
കണ്‍ട്രി ക്ലബ്‌ `ഗ്രേറ്റ്‌ തംപ്‌സ്‌ അപ്‌ റവല്യൂഷന്‍' പദ്ധതിക്കു തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക