Image

തൂക്കു കയര്‍ വഴികാട്ടിയാവുന്നു (കവിത) പോളി വര്‍ഗീസ്

പോളി വര്‍ഗീസ് Published on 23 June, 2013
തൂക്കു കയര്‍ വഴികാട്ടിയാവുന്നു (കവിത)  പോളി വര്‍ഗീസ്
ചന്ദ്രന് മുകളിലൂടെ ആണ് നടന്നത്
കയ്യെത്തു ഇടിമിന്നലുകളെ കനവ് കണ്ട്,

സൂര്യനില്‍ നിന്ന് വരചെടുത്ത ഒരു വൃത്തം,
വികര്‍ഷണ ബിന്ദുവിനെ മറികടന്ന്..,
കാഴ്ച്ചകള്‍ തിളക്കുമ്പോള്‍ ,
രക്തപങ്കിലമായ ഒരു ഗോളം,
വിഴുങ്ങുന്നത് പോലെ.

താരകങ്ങളില്‍ നിന്ന് താരകങ്ങളിലെക്കും ,
ബഹിരാകാശ കുന്നുകളില്‍ നിന്ന്,
താപ വ്യതിയാനങ്ങളിലേക്കും.
ഒരു ഉല്‍ക പ്രവാഹമായ്..

കരളില്‍ പച്ചകുത്തിയ-
ജനിതക വൈകല്യം,
ചുട്ടു പഴുത്ത്,
  
കാടില്ലാത്ത,
മലയില്ലാത്ത,
പിറക്കാന്‍ കുഞ്ഞില്ലാത്ത ,
പിളരാന്‍ അന്ഗ്നിപര്‍വതങ്ങള്‍ ഇല്ലാത്ത,
വിലപിക്കാന്‍ മേഘനിഴലുകള്‍ ഇല്ലാത്ത ,
അലറാന്‍ ഗര്‍ജ്ജനങ്ങള്‍ ഇല്ലാത്ത,

പടരാന്‍ കാലടികള്‍ ഇല്ലാത്ത,
ഇഴയാന്‍ നടപ്പാതകള്‍ ഇല്ലാത്ത,
പ്രണയിക്കാന്‍ നിലാവ് മുളക്കാത്ത ,
എരിമണല്‍ കടലുകള്‍,.

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്-
നിറയൊഴിച്ചു കൊണ്ടിരുന്നു .

നിഗൂഢമായ ശബ്ദ്ധങ്ങള്‍ വില്പനക്കില്ലാത്ത,
ഉടലിനെ പ്രാപിക്കാന്‍ ഒരുങ്ങുമ്പോള്‍ ,
വിയര്‍പ്പുകുടിച്ച നിശ്വാസം
അവസാനമായി പിറുപിറുക്കുന്നു..
    
ഗര്‍ഭ പാത്രങ്ങള്‍ സ്പോടനങ്ങളോട്,
യുദ്ധം പ്രഖ്യാപിക്കുന്നു,
ഒരു ഭ്രൂണ നിലവിളി ഗന്ധക കാറ്റുകളെ,
വിധിക്കാന്‍ തയ്യാറെടുക്കുന്നു..
പലായനത്തിന് ഒരുങ്ങിയ രാത്രി,
തൂക്കു കയര്‍ വഴികാട്ടിയാവുന്നു..

തൂക്കു കയര്‍ വഴികാട്ടിയാവുന്നു (കവിത)  പോളി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക