Image

കാവ്യാമാധവന്‍ പുനര്‍ വിവാഹിതയാകുന്നു

Published on 25 June, 2013
കാവ്യാമാധവന്‍ പുനര്‍ വിവാഹിതയാകുന്നു
പ്രശസ്‌ത നടി കാവ്യാമാധവന്‍ രണ്‌ടാം വിവാഹത്തിന്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ജോതിഷപ്രകാരം ഒരു വര്‍ഷത്തിന്‌ ശേഷമായിരിക്കും വിവാഹം നടക്കുകയെന്നും കാവ്യയോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സിനിമാ മേഖലയില്‍ നിന്ന്‌ ഒരാളെ വരനായി കണെ്‌ടത്താനാണത്രേ ശ്രമം. വിവാഹത്തോടെ കാവ്യ അഭിനയജീവിതത്തോടു വിടപറഞ്ഞേക്കുമെന്നും സൂചനയുണ്‌ട്‌.

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധം മൂലമാണത്രേ കാവ്യ വീണ്‌ടും ഒരു വിവാഹത്തിന്‌ സമ്മതിച്ചതെന്നാണ്‌ വാര്‍ത്തകള്‍.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും ടെലികമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ നിശാലും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തോട്‌ വിടപറഞ്ഞു ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക്‌ പറന്ന കാവ്യ ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന്‌ പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ചു വിവാഹമോചനം നേടുകയായിരുന്നു. ഇതിനിടെ നടന്‍ ദിലീപുമായി കാവ്യ അടുക്കുന്നതായും പിന്നാമ്പുറ കഥകളുണ്ട്‌.
കാവ്യാമാധവന്‍ പുനര്‍ വിവാഹിതയാകുന്നു
Join WhatsApp News
sandhya 2014-02-15 02:22:41
kavya i lke u
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക