Image

ഒഐസിസി ലണ്ടന്‍ റീജനല്‍ കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം

സാബു ചൂണ്ടക്കാട്ടില്‍ Published on 30 September, 2011
ഒഐസിസി ലണ്ടന്‍ റീജനല്‍ കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം
ലണ്ടന്‍: ഒഐസിസി റീജനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ രണ്ട്‌ ഞായറാഴ്‌ച അഞ്ചിന്‌ ലണ്ടന്‍ യുകെസിബിസി കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്‌പാര്‍ച്ചന, ലോകസമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി സര്‍വമത പ്രാര്‍ഥന, തുടര്‍ന്ന്‌ ഇന്ത്യന്‍ ജനാധിപത്യത്തില്‍ `ഗാന്ധിസത്തിനുള്ള പ്രസക്‌തി എന്ന വിഷയത്തെ അധികരിച്ച്‌ ചര്‍ച്ചയും സംഘടിപ്പിക്കും.

ഒഐസിസി യുകെ ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാനും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ ഉള്‍പ്പെടെ എല്ലാ നാഷനല്‍ കമ്മിറ്റി അംഗങ്ങളും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ടോണി ചെറിയാന്‍: 07889033042, തോമസ്‌ പുളിക്കല്‍: 07912318341.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക