Image

ഉത്‌പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതി

Published on 30 September, 2011
ഉത്‌പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: രാജ്യത്ത്‌ നിലവില്‍ സ്‌റ്റോക്കുള്ള 1090 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കയറ്റുമതി കര്‍ശന നിയന്ത്രണങ്ങളോടെ വേണമെന്നും ചീഫ്‌ജസ്റ്റിസ്‌ എസ്‌.എച്ച്‌ കപാഡിയ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ തീരുമാനം.

എന്നാല്‍ നിലവിലുള്ള ഉത്‌പാദനനിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കി. പരിസരമലിനീകരണമില്ലാതെ വേണം കയറ്റുമതി ചെയ്യാനെന്നും ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാനായി ത്രിതല സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇടതുപക്ഷ സംഘടനയായ ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക