Image

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുത്തില്ലെന്ന് ചിദംബരം

Published on 30 September, 2011
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുത്തില്ലെന്ന് ചിദംബരം
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെയും പ്രമേയം പാസാക്കിയാലോ എന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന വിവാദമായിരുന്നു.

ഇതിനിടെയാണ് സ്വതന്ത്ര എം.എല്‍.എ.യായ അബ്ദുള്‍റഷീദ് അഫ്‌സല്‍ ഗുരുവിനുവേണ്ടി സപ്തംബര്‍ 28-ന് ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനെച്ചൊല്ലിയുള്ള ബഹളത്തിനൊടുവില്‍ ജമ്മുകശ്മീര്‍ നിയമസഭ മൂന്ന് തവണ നിര്‍ത്തിവെച്ചു.

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി സംബന്ധിച്ച പ്രമേയം ചര്‍ച്ചചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി. ബഹളം തുടങ്ങിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചത്. മൂന്നുതവണ തടസ്സപ്പെട്ടതോടെ പ്രമേയം അസാധുവായി.
Join WhatsApp News
Elcy Yohannan Sankarathilil 2023-12-13 18:14:57
Very Rev. Dr. P.S. Samuel Cor-Episcopa's memory be eternal, he was a very close friend to my late husband Very Rev. Dr. Yohannan Sankarathil cor-Episcopa, he had a full blessed life, no ailments until the last drop, blessed with two sons and two daughters, his beloved wife passed away a few years back, a very lovely, person, loyal to his church and faith was V.Rev. Samuel Cor-episcopa, he will be missed by the North East American Diocese, and remembered well by the St. Gregorios Orthodox church, Cherry Lane, New York, love & prayers. Elcy Yohannan Sankarathil, NY. Like · Reply · 2m Facebook Comments Plugin
T K Mathew 2023-12-14 00:06:03
അച്ചന്റെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തുന്നു ഃ ആത്മാവിന് നിത്യശാന്തിനേരുന്നുഃ. അച്ചന് 1975 മുതൽ നൈജീറിയായില് കാനോ സ്റ്റേറ്റിലും ഒായോസ്റ്റേറ്റിലെ ഇബാഡണ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും ജോലിചെയ്യ്തിട്ടുണ്ട്ഃ. അദ്ദേഹമെഴുതിയ ബയോളജി പുസ്ത്തകം ഇപ്പോഴും അവിടെ റെഫറണ്സ്സ് പുസ്തകമായി ഉപയോഗിക്കുന്നു. പരുമലപള്ളിക്യ് അച്ചന്റെ സേവനം വളരെ വിലപ്പെട്ടതായിരുന്നുഃ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക