മോക്ഷം (കവിത: കൃഷ്‌ണ)
SAHITHYAM
23-Jun-2013
SAHITHYAM
23-Jun-2013

കാലം ചവച്ചു ചണ്ടി തുപ്പിയൊരുടലിലേ
പ്രാണനും പറന്നകന്നജ്‌ഞാതതീരം തേടി
കാവലായിരുന്നവരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടു മടങ്ങാനായ്
പ്രാണനും പറന്നകന്നജ്‌ഞാതതീരം തേടി
കാവലായിരുന്നവരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടു മടങ്ങാനായ്
ദുഖത്തിന്‍ മുഖപടമഴിച്ചു പരേതന്റെ
നിര്‍ജ്‌ജീവമുഖത്തര്‍പ്പിച്ചു പിന്‍ വാങ്ങുന്നു ബന്ധുക്കള്‍
മുറ്റത്തിന്‍ കോണില്‍ ശോകം മുറ്റിയ ബുധജനം
തര്‍ക്കിക്കുന്നൊരുപക്ഷെ ദുഖം മറക്കാനാകാം
മകനും ധ്രുതിയില്‍ ചുറ്റുമാജ്‌ഞകള്‍ വിതറുന്നു
പരേതനുപരലോകത്തയ്‌ശ്വര്യം വിതയ്‌ക്കുന്നു
കാര്യസ്‌ഥനടുത്തെത്തി കാതില്‍ മന്ത്രിച്ചൂ മെല്ലെ
മാവൊന്നുവെട്ടണ്ടേ, അതേതെന്നു ചൊല്ലൂ വേഗം
മറുപടിയുരചെയ്‌തു മകനും നാട്ടാര്‍ കേള്‍ക്കെ
വലിയൊരു മരം തന്നെയായ്‌ക്കോട്ടെയഛന്നായി
(2)
വീട്ടുമുറ്റത്തേക്കൂട്ടും കണ്ടുരസിച്ചു ചുറ്റു-
മോടിനടക്കുമ്പൊഴാ ബാലിക കണ്ടു ദൂരെ-
യാരോവെട്ടിവീഴ്‌ത്തുന്നു തേന്മാവിന്‍ വന്‍ശാഖകള്‍
ചിതറിത്തെറിപ്പൂ ചുറ്റും പൂക്കളുമിലകളും
എതെന്തിനു വെട്ടുന്നിവരഛനിതറിഞ്ഞില്ലെ?
ഉടനേപൊയ്‌പറയട്ടെ, യവരെത്തടയാന്‍ വേഗം
കണ്മണിക്കുരുന്നിന്റെ നിറയുംനേത്രംതുട-
ച്ചുമ്മവച്ചോതീ താതന്‍ അവരതുമുറിച്ചോട്ടെ
മുത്തശ്ശനേ നമുക്കു സ്വര്‍ഗ്ഗത്തേക്കയക്കേണ്ടെ
തല്‍ക്കാലമതിനാ മാവിന്‍ പതനമതനിവാര്യം
പകരമിനിയൊരു മരം നടാം നമുക്കതുമതി
മകളിനിപ്പോയി മാത്രുസവിധത്തിലിരുന്നോളൂ
മാതാവിന്നോരം ചേര്‍ന്നിരുന്നപ്പൊഴും പിഞ്ചു-
മാനസം മാവിന്‍ ചോട്ടില്‍ ശോകമൂകമായ് നിന്നു
എത്രയോ മധുരങ്ങ, ളെത്രയോ സുഗന്ധങ്ങ-
ളെനിക്കായ് പകര്‍ന്നതീമാകന്ദമണിമുത്തശ്ശന്‍
അവിടെയിലപ്പായില്‍ ശയിക്കും മുത്തശ്ശനേ-
യറിയുകപോലുമില്ല,യില്ലല്ലൊ ഞാനൊട്ടുമേ
മരിച്ച മുത്തശ്ശനു നാകം പൂകാനെന്തിനീ
തുടിക്കും ചൈതന്യത്തെ വെട്ടിവീഴ്‌ത്തുന്നൂ ഇവര്‍?
കുരുവിക്കുഞ്ഞുങ്ങള്‍ക്കിനി എവിടെയാണഭയമാ-
ചെറുകിളികളും സ്വര്‍ഗ്ഗം പൂകുമോ ഇതോടൊപ്പം?
സ്വര്‍ഗ്ഗം മുകളിലാണെന്നമ്മപറഞ്ഞല്ലോ
സ്വര്‍ഗ്ഗത്തിലേറാന്‍ മാവിലേറുകയല്ലേ വേണ്ടൂ?
ഒരുപക്ഷെയിതവിടെ പുനര്‍ജനിേേച്ചക്കാം, പക്ഷെ-
യതിന്‍ഫലംനുകരാനായ് സ്വര്‍ഗ്ഗത്തു പോകാനാമോ?
(3)
ദൂരെയപ്പോള്‍ മുഴങ്ങി, ഭീകരസ്വനം മാവിന്‍
പ്രാണന്‍പറിഞ്ഞുടലൊടിഞ്ഞുപതിച്ചൊരുഭീമാരവം
ഉള്ളം നടുക്കുമാ, നാദമവളെ തളര്‍ത്തി, എന്തോ
തന്നുടലിങ്കല്‍നിന്നു പാഞ്ഞകന്നതുപോലെ
ഞെട്ടിത്തെറിച്ചവളെഴുന്നേറ്റു; മുത്തശ്ശന്റെ
നിശ്‌ചലദേഹം കണ്ണില്‍ തടഞ്ഞൊരു നിമിഷാര്‍ദ്‌ധം
അകലെ നീലകാശം വിങ്ങിപ്പുകയുമ്പോലെ
യമല, മരതകപൂരമറ്റുവീണതിനാലോ
തറയില്‍ തകര്‍ന്ന പൂച്ചെണ്ടുകളിലകളും
ഇടയിലമര്‍ന്നരഞ്ഞയുണ്ണിക്കായ് കണങ്ങളും
അതിനിടയിലവള്‍ക്കായ് കാത്തുവെച്ചതുപോലെ
ഒരു മാമ്പഴം, ഓമലിന,ന്ത്യോപഹാരമാകാം
ഒരു സാന്ത്വനം തേടിയാപൈതല്‍ ചുറ്റും നോക്കി
യിതെന്തല്‍ഭുതമാരു,മീക്കൊലയറിഞ്ഞില്ലേ??
വീണ്ടും പോയ്, തന്മാതാവിന്‍ സവിധത്തിലിരുന്നവ-
ളുയരുമേങ്ങലടക്കാന്‍ കഴിയാതെ, കണ്ണീരോടെ
മാതാവുടലോടുചേര്‍ത്തുതടവീ പൂമ്പൈതലെ
`മോളെ നീ കരയാതെ, മുത്തശ്ശനായ് പ്രാര്‍ഥിക്കൂ'
ഏതു മുത്തശ്ശനായവള്‍ പ്രാര്‍ഥിക്കണമമ്മേ
ആയതുകൂടിചൊല്ലൂ അവള്‍ക്കതറിയില്ലല്ലൊ
കൃഷ്‌ണ

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ഒറ്റ നോട്ടത്തിൽ പദ്യം. വായിച്ചു തുടങ്ങുമ്പോഴും പദ്യം. പദ്യത്തിനുപയോഗിക്കുന്ന പ്രയോഗങ്ങളും. പക്ഷേ പദ്യത്തിനു വേണ്ട വൃത്തമോ താളമോ ഇല്ല. ഗദ്യമാണോ? പദ്യമാണോ? ആകെ ഒരു കൺഫൂഷ്യൻ.
ഇക്കാലത്ത് ഇത്തരം ധാരാളം ക്രിയേഷൻസ് കാണാറുണ്ട്.
Why cant you use your real name when discussing about a poem?