Image

പത്മ ബഹുമതി യേശുദാസില്‍നിന്നും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം

Published on 30 September, 2011
പത്മ ബഹുമതി യേശുദാസില്‍നിന്നും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം
കോട്ടയം: സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃരാജ്യമായ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവന നടത്തിയ ചലചിത്ര ഗായകന്‍ യേശുദാസ് പരസ്യമായി മാപ്പുപറഞ്ഞു പ്രസ്താവന പിന്‍വലിക്കണമെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജനിച്ചു പോയത് മുന്‍ജന്മ പാപഫലമാണെന്നുള്ള പ്രസ്താവന രാജ്യദ്രോഹമാണ്. പത്മ ബഹുമതികളടക്കം സംസ്ഥാന-ദേശീയ ബഹുമതികള്‍ ഏറ്റുവാങ്ങിയ യേശുദാസിന്റെ പ്രസ്താവന ഗൗരവകരമാണ്.

ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ പത്മപുരസ്‌കാരങ്ങള്‍ ഉപേക്ഷിക്കാന്‍ യേശുദാസ് തയ്യാറാകണം. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാര്‍ യേശുദാസില്‍നിന്നും ബഹുമതികള്‍ തിരിച്ചെടുക്കണം. ഈ ആവശ്യമുന്നയിച്ചു രാഷ്ട്രപതിക്കും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കിയതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. യേശുദാസിനെ സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അധികൃതര്‍ക്കു പരാതി നല്‍കും.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യേശുദാസ് ആലപിക്കുന്ന ഗാനങ്ങള്‍ ദേശീയ ബഹുമതികള്‍ക്കു പരിഗണിക്കുന്നത് ഒഴിവാക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ബഹുമാനിക്കാന്‍ പൗരന്മാര്‍ക്ക് ഭരണഘടനാപരമായി കടമയുണ്ട്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന യേശുദാസിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. യേശുദാസിന്റെ ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ഫൗണ്ടേഷന്‍ അഭ്യര്‍ത്ഥിച്ചു. ഭാരതത്തെക്കുറിച്ച് എതിര്‍ അഭിപ്രായമുണ്ടെങ്കില്‍ യേശുദാസ് ഇന്‍ഡ്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, ജോസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.


കോട്ടയം എബി ജെ. ജോസ്

Join WhatsApp News
Maria 2023-12-18 06:08:41
So sad.so much promising years got cutshort
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക