Image

പുതുമുഖതാരളോടൊപ്പം അഭിനയിക്കില്ല: കാജല്‍

Published on 22 June, 2013
പുതുമുഖതാരളോടൊപ്പം അഭിനയിക്കില്ല: കാജല്‍
പുതുമുഖതാരളോടൊപ്പം അഭിനയിക്കില്ലെന്ന്‌ ബോളിവുഡ്‌ നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു. ഇനി അഭിനയിക്കുക മുന്‍നിര നായകന്മാര്‍ക്കൊപ്പം മാത്രമെന്നും നടി കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ പുതിയ നായകന്മാര്‍ക്കൊപ്പമാണ്‌ ഞാന്‍ അഭിനയിച്ചിരുന്നത്‌. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. നല്ല അഭിനേത്രി എന്ന പേര്‌ ഞാന്‍ നേടിയിരിക്കുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ ഇന്‌ അഭിനയിക്കൂ. അല്ലെങ്കില്‍ അതെന്രെ താരമൂല്യത്തെ താഴ്‌ത്തി കെട്ടുന്ന പോലെയാകും'കാജല്‍ പറഞ്ഞു.

2004ലാണ്‌ താരം അഭിനയ രംഗത്ത്‌ എത്തിയത്‌. 2009ല്‍ തെലുങ്കില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം അഭിനയിച്ച മഗധീര കാജലിനെ തിരക്കുള്ള താരമാക്കി. തമിഴ്‌ സംവിധായകന്‍ മുരുഗദോസ്‌ സംവിധാനം ചെയ്‌ത തുപ്പാക്കി എന്ന ചിത്രം ബോക്‌സ്‌ ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഇളയദളപതിയുടെ നായികയായി കാജല്‍ തിളങ്ങി.
പുതുമുഖതാരളോടൊപ്പം അഭിനയിക്കില്ല: കാജല്‍ പുതുമുഖതാരളോടൊപ്പം അഭിനയിക്കില്ല: കാജല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക