Image

കള്ളപ്പണം: ഹസ്സന്‍ അലിഖാന്റെ ജാമ്യം റദ്ദാക്കി

Published on 30 September, 2011
കള്ളപ്പണം: ഹസ്സന്‍ അലിഖാന്റെ ജാമ്യം റദ്ദാക്കി
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ പൂണെ സ്വദേശി ഹസ്സന്‍ അലിഖാന് ബോംബെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.

ജസ്റ്റീസ് അല്‍തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചശേഷം ജാമ്യം റദ്ദാക്കിയത്. ആഗസ്ത് 16ന് ഹസ്സന്റെ ജാമ്യം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

രണ്ട് വിദേശ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചതിനും ഹസനെതിരെ കേസുണ്ട്. ജാമ്യം നല്‍കുന്നത് ഇയാള്‍ രാജ്യം വിട്ടുപോകാന്‍ ഇടയാക്കുമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക