Image

എസ്‌എംസിസി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാരി ഫണ്‌ട്‌ സംഭരിക്കുന്നു

ഷോളി കുമ്പിളുവേലി Published on 20 June, 2013
എസ്‌എംസിസി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാരി ഫണ്‌ട്‌ സംഭരിക്കുന്നു
ന്യൂയോര്‍ക്ക്‌: വൈദികവൃത്തി തെരഞ്ഞെടുക്കുന്ന യുവജനങ്ങളുടെ പഠനചെലവ്‌ വഹിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌എംസിസി) ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാരി ഫണ്‌ട്‌ സന്ദര്‍ശിക്കുന്നു.

ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന യുവജനങ്ങള്‍ കുടുംബജീവിതം തെരഞ്ഞെടുത്ത്‌ വിവാഹിതരാകുന്ന യുവതീ-യുവാക്കള്‍ എന്നിവരില്‍നിന്നും ഫണ്‌ട്‌ റൈസിംഗ്‌ പരിപാടികള്‍ എന്നിവവഴിയാണ്‌ സംഭാവനകള്‍ സ്വീകരിക്കുക.

തങ്ങള്‍ക്കുവേണ്‌ടി ആത്മീയ ശുശ്രൂഷകള്‍ ചെയ്യുന്നതിന്‌ രൂപതയില്‍നിന്നും കൂടുതല്‍ വൈദികരെ വാര്‍ത്തെടുക്കുന്നതില്‍ യുവജനങ്ങളുടെ ഉത്തരവാദിത്വം കൂടി ഉറപ്പാക്കുന്നതിനുവേണ്‌ടിയാണ്‌ അവരേയും പദ്ധതിയുടെ ഭാഗമാക്കുന്നത്‌.

ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സെമിനാറുകള്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കാനും തീരുമാനിച്ചു. ഷിക്കാഗോ രൂപതയിലെ ആദ്യ വൈദിക വിദ്യാര്‍ഥിയായ കെവിന്‍ മുണ്‌ടയ്‌ക്കല്‍, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകാംഗമാണ്‌. ഇത്‌ ബ്രോങ്ക്‌സ്‌ എസ്‌എംസിസി ചാപ്‌റ്ററിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായി പ്രസിഡന്റ്‌ ഷോളി കുമ്പിളുവേലി പറഞ്ഞു. പദ്ധതിയില്‍ മാറിമാറിവരുന്ന എല്ലാ ഭരണസമിതിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സെമിനാരി ഫണ്‌ടിന്റെ ട്രസ്റ്റിയായി എസ്‌എംസിസി നാഷണല്‍ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കൂടിയായ ജോസഫ്‌ കാഞ്ഞമലയെ തെരഞ്ഞെടുത്തു. ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സ്വരൂപിക്കുന്ന തുക എല്ലാവര്‍ഷവും ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്‌ കൈമാറുമെന്ന്‌ ജോസഫ്‌ കാഞ്ഞമല പറഞ്ഞു. പദ്ധതി ഷിക്കാഗോ രൂപതയിലെ എല്ലാ എസ്‌എംസിസി ചാപ്‌റ്ററുകളിലേക്കും വ്യാപിപ്പിക്കുമെന്നും കാഞ്ഞമല അറിയിച്ചു.

എസ്‌എംസിസി ചാപ്‌റ്ററിന്റെ പുതിയ പദ്ധതി മാതൃകാപരമാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി പറഞ്ഞു.

എസ്‌എംസിസി സെമിനാരി ഫണ്‌ടിന്റെ ഔപചാരിക ഉദ്‌ഘാടനം ദുക്‌റാന ദിവസമായ ജൂലൈ മൂന്നിന്‌ (ബുധന്‍) ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ നടക്കും.
എസ്‌എംസിസി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ സെമിനാരി ഫണ്‌ട്‌ സംഭരിക്കുന്നു
Join WhatsApp News
Thomas Mathai 2013-06-21 11:15:44

Seminary Fund: Another Fund raising,  Oh my God. Save me God from Fund collectors.

If you save me from such fund collectors, I will give you another Vazipad Nercha fund to Sabarimala and Malayattoor Church. That is a small contribution to save me from big fund collectors. What a pity, another fund, another collection. I am working day and night just to feed such high priests. This misinformed, unethical people are there to feed the church high priests and they are there to build more and more godless churches.  So help me god and save me god from this type of collections. Today I saw news in emalayalee .com; my heart is broken by reading that news.  That is about poor Gopika. If you have funds, please help and give people like Gopika. The God lives up there; the real god is with the poor and helpless. We appreciate the people who give your big and small help to the deserving poor.

I do not think that we need a seminary fund. That money has to be directed to the deserving charity and poor help.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക