Image

യു.കെ. ബന്‍സല്‍ ബിഎസ്‌എഫ്‌ ഡയറക്‌ടര്‍ ജനറല്‍

Published on 30 September, 2011
യു.കെ. ബന്‍സല്‍ ബിഎസ്‌എഫ്‌ ഡയറക്‌ടര്‍ ജനറല്‍
ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്‌എഫ്‌) പുതിയ ഡയറക്‌ടര്‍ ജനറലായി യു.കെ. ബന്‍സലിനെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

1974 ഐപിഎസ്‌ ബാച്ചിലെ യുപി കേഡര്‍ ഉദ്യോഗസ്‌ഥനാണ്‌ ബന്‍സല്‍. നേരത്തെ ബിഎസ്‌എഫിലും ക്യാബിനറ്റ്‌ സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2009ലാണ്‌ ആഭ്യന്തര മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറിയായി സ്‌ഥാനമേറ്റത്‌. നിലവിലുള്ള ഡയറക്‌ടര്‍ ജനറല്‍ രമണ്‍ ശ്രീവാസ്‌തവ ഒക്‌ടോബര്‍ 31ന്‌ വിരമിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക